HOME
DETAILS

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

  
Web Desk
November 08, 2025 | 4:21 PM

Wicket keeper Rishabh Pant injured ahead of South Africa series

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിന് പരുക്ക് പറ്റിയിരിക്കുകയാണ്. ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലാണ് പന്തിന് പരുക്ക് സംഭവിച്ചത്. മത്സരത്തിന്റെ മൂന്നാം ദിനമാണ് താരത്തിന് പരുക്ക് സംഭവിച്ചത്. 20 മിനിറ്റിനുള്ളിൽ മൂന്ന് തവണയാണ് പന്തിന് മുഖത്തേക്ക് അടിയേറ്റത്. പരിക്കേറ്റതിനെ തുടർന്ന് താരം പവലിയനിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. 

നവംബർ 14നാണ് സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. ഈ സമയമാവുമ്പോൾ പന്ത് തിരിച്ചെത്തുമോയെന്നതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.  സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ വൈസ് ക്യാപ്റ്റനായാണ് പന്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പരുക്കേറ്റ പന്ത് തിരിച്ചെത്തുന്ന പരമ്പര കൂടിയായിരുന്നു ഇത്.

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിവസമാണ് പന്തിന് പരുക്ക് പറ്റിയത്.  48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ ഇംഗ്ലീഷ് പേസർ ക്രിസ് വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ വിരലിന് പരുക്ക് പറ്റിയാണ് പന്ത് റിട്ടേർട്ട് ഹർട്ടായത്. എന്നാൽ പരുക്ക് പോലും വകവെക്കാതെ പന്ത് രണ്ടാം ദിവസവും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിരുന്നു. 74 പന്തിൽ 54 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഈ പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്ത് കളിച്ചിരുന്നില്ല. 

അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ബർസപാര സ്റ്റേഡിയം ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. 

സൗത്ത് ആഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി 

India have suffered a major setback ahead of the two-Test series against South Africa. Wicketkeeper-batsman Rishabh Pant has been injured. Pant suffered the injury during the unofficial Test match between India A and South Africa A.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  10 days ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  10 days ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  10 days ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  10 days ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  10 days ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  10 days ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  10 days ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  10 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  10 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  10 days ago