HOME
DETAILS

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

  
December 14, 2025 | 3:32 AM

Iran seizes illegal oil tanker in the Gulf of Oman

തെഹ്‌റാന്‍: ഒമാന്‍ കടലിടുക്കില്‍ അനധികൃത എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു. കപ്പലില്‍ 18 തൊഴിലാളികളാണുള്ളത്. ഇവര്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്തുനിന്ന് നിയമ വിരുദ്ധമായി കൊണ്ടുപോകുന്ന ഇന്ധനമാണിതെന്ന് ഇറാന്‍ നാവിക സേന പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഓപറേഷനിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

60 ലക്ഷം ലിറ്റര്‍ ഡീസലുമായി പുറപ്പെട്ട കപ്പലാണ് ഒമാന്‍ കടലിടുക്കില്‍ വച്ച് കസ്റ്റഡിയിലെടുത്തതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയിലെ തെക്കുഭാഗത്തെ കടല്‍ മേഖലയാണിത്.
ഇറാനില്‍ എണ്ണവില മറ്റു രാജ്യങ്ങളേക്കാള്‍ കുറവാണ്. അനധികൃതമായി ഇറാനില്‍ നിന്നുള്ള എണ്ണ കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് ടാങ്കര്‍ പിടികൂടിയതെന്നാണ് വിശദീകരണം. കഴിഞ്ഞ മാസവും മറ്റൊരു എണ്ണ ടാങ്കര്‍ ഇത്തരത്തില്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. വെനസ്വല തീരത്ത് യു.എസ് മറ്റൊരു എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇറാനും എണ്ണ ടാങ്കര്‍ കസ്റ്റഡിയിലെടുത്തത്. വെനസ്വലയില്‍ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് പിടിച്ചെടുത്തതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  5 hours ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  5 hours ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  5 hours ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  5 hours ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  5 hours ago
No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  6 hours ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  5 hours ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  6 hours ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  6 hours ago