'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ
പൂനെ: പ്രശസ്ത സിനിമയായ 'ദൃശ്യ'ത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ഭർത്താവ് ശ്രമിച്ചെങ്കിലും, പ്രതിയുടെ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് കണ്ടെത്തി. കഴിഞ്ഞ മാസം പൂനെയിലെ ശിവനേ ഏരിയയിലാണ് സംഭവം.
സമീർ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ (27) അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം താൽക്കാലികമായി നിർമ്മിച്ച ചൂളയിലിട്ട് കത്തിക്കുകയും ചെയ്തു. പിന്നീട്, തെളിവുകൾ നശിപ്പിക്കാനായി ഭസ്മം സമീപത്തെ നദിയിൽ ഒഴുക്കിക്കളയുകയും ചെയ്തു. സംഭവത്തിന് ശേഷം സമീർ പൊലിസിൽ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. അന്വേഷണത്തിന്റെ പുരോഗതി അറിയാനെന്ന വ്യാജേന ഇയാൾ നിരന്തരം പൊലിസ് സ്റ്റേഷൻ കയറിയിറങ്ങുകയും ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയും ഡിജിറ്റൽ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കുകയും ചെയ്തിരുന്നു.
എന്നാൽ, പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ സമീർ കെട്ടിച്ചമച്ച എല്ലാ കഥകളും പൊളിഞ്ഞു. ഒടുവിൽ പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ്, നാല് തവണ 'ദൃശ്യം' എന്ന സിനിമ കണ്ടശേഷം താൻ ഈ കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്ന് സമീർ വെളിപ്പെടുത്തി.
2017-ലായിരുന്നു സമീറിന്റെയും അഞ്ജലിയുടെയും വിവാഹം. ഇവർക്ക് മൂന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ മാസം 26-ന് പുതിയ ഗോഡൗൺ കാണിക്കാമെന്ന് പറഞ്ഞ് സമീർ ഭാര്യയെ വാടകയ്‌ക്കെടുത്ത വെയർഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് അഞ്ജലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവം നടക്കുമ്പോൾ കുട്ടികൾ ബന്ധുവീട്ടിലായിരുന്നു.
ഭാര്യയെ സംശയമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു സമീർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണമെന്ന് പൊലിസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സമീർ ജാദവിനെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
A man in Pune, identified as Sameer Jadhav, was arrested for allegedly murdering his wife, Anjali, after watching the movie 'Drishyam' four times. He strangled her at a rented warehouse, cremated her body in a temporary furnace, and then disposed of the ashes in a river to destroy evidence. Initially, he filed a missing person complaint and tried to frame his wife by fabricating evidence of her having an affair. However, police investigation revealed that Sameer's own extra-marital relationship was the motive for the murder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."