HOME
DETAILS

ജഡേജ മാത്രമല്ല, മുൻ ഐപിഎൽ ക്യാപ്റ്റനും രാജസ്ഥാനിലേക്ക്; ഞെട്ടിക്കുന്ന നീക്കം ഒരുങ്ങുന്നു

  
November 10, 2025 | 12:52 PM

sanju samson to chennai super kings transfer updates

അടുത്ത ഐപിഎൽ സീസണിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ വീണ്ടും സജീവായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സിലേക്കാണ് സഞ്ജു കൂടുമാറുന്നതെന്നാണ് റിപ്പോർട്ട്. ഇതിനായി രാജസ്ഥാൻ ആദ്യമായി രണ്ട് താരങ്ങളെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ബ്രെവിസിനെ മറികടന്നുകൊണ്ട് മറ്റൊരു സൂപ്പർതാരത്തെ കൂടി സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് കൊണ്ട് സിഎസ്കെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനേയും രാജസ്ഥാൻ നോട്ടമിട്ടിട്ടുണ്ട്. ബ്രെവിസിനെ നൽകാൻ രാജസ്ഥാൻ തയ്യാറല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടറെ രാജസ്ഥാൻ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ചെന്നൈ 2.4 കോടി രൂപയ്ക്കാണ് സാം കറനെ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സിന് വേണ്ടിയും കറൻ കളിച്ചിട്ടുണ്ട്. 2023-24 സീസണിൽ പഞ്ചാബിന്റെ ക്യാപ്റ്റനായും താരം കളത്തിൽ ഇറങ്ങി. 11 മത്സരങ്ങളിലാണ് ഇംഗ്ലീഷ് താരം പഞ്ചാബിനെ നയിച്ചിരുന്നത്. 

അതേസമയം 2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. 

The talks about whether Sanju Samson will leave Rajasthan Royals in the next IPL season are now active again. Sanju is reportedly moving to Chennai Super Kings. Rajasthan had initially asked for two players for this. Indian star all-rounder Ravindra Jadeja and England all-rounder Sam Curran are also being considered by Rajasthan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  4 days ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  4 days ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  4 days ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  4 days ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  4 days ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  4 days ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  4 days ago