HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്യും

  
Web Desk
November 12, 2025 | 5:30 AM

sabarimala-gold-heist-case-anti-corruption-department-joins-probe-padmakumar-questioning

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചേര്‍ത്ത് എസ്.ഐ.ടി. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. പി.സി ആക്ട് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയില്‍ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്. 

ഇതിനിടെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യലിനായി നോട്ടിസ് നല്‍കി. ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടിസ് നല്‍കുന്നത്. ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ടാഴ്ച്ച മുന്‍പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും ശാരിരിക ബുദ്ധിമുട്ടുകള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. 

കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നലെ നടന്ന ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ദേവസ്വം മുന്‍ കമ്മിഷണര്‍ കൂടിയായ വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 24 വരെ റിമാന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ( എസ്.ഐ.ടി) പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. 

സ്വര്‍ണക്കവര്‍ച്ച നടന്ന 2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്നു എന്‍. വാസു. സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം കമ്മിഷണറെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. 

ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു 2019 മാര്‍ച്ച് 19ന് നിര്‍ദേശം നല്‍കിയെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേസില്‍ മൂന്നാം പ്രതിയാക്കിയത്.അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു. രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. രേഖകളില്‍ തിരുത്തല്‍ വരുത്തിയതിനെ കുറിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വാസുവിന് മറുപടിയുണ്ടായിരുന്നില്ല.

ചെയ്തതെല്ലാം വാസു അറിഞ്ഞിരുന്നെന്ന് അറസ്റ്റിലായ മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നല്‍കി. മുന്‍ തിരുവാഭരണ കമ്മിഷണര്‍ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരായി. സുധീഷ് കുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറും പിന്നീട് വാസുവിന്റെ പി.എയുമായി പ്രവര്‍ത്തിച്ചിരുന്നു. 

വാസു പ്രസിഡന്റായിരിക്കെയാണ് കട്ടിളപ്പാളി സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം ബാക്കിയുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍ ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. 

വാസുവിന്റെ അറസ്റ്റോടെ  സ്വര്‍ണക്കവര്‍ച്ചാ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ഉദ്യോഗസ്ഥരായ മുരാരി ബാബു, കെ.എസ് ബൈജു, സുധീഷ് കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നാല് പേരും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. 

 

English Summary: In the ongoing Sabarimala gold heist case, the Kerala Vigilance and Anti-Corruption Bureau (VACB) has been added to the investigation following High Court directions. The case has now been transferred from the Ranni court to the Kollam Vigilance Court under the Prevention of Corruption Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  3 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  3 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  3 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  3 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  3 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  3 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  3 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  3 days ago