HOME
DETAILS

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

  
November 12, 2025 | 12:01 PM

keralauniversitystrike-againstvcmohanan kunnummal

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും എസ്എഫ് ഐ പ്രതിഷേധം. വിസി മോഹനന്‍ കുന്നുമ്മലിന്റെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃതം വിഭാഗം ഡീന്‍ സി എന്‍ വിജയകുമാരിയെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ വിസിയുടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മോഹനന്‍ കുന്നുമ്മലിന് നേരെ വിദ്യാര്‍ത്ഥികള്‍ കൂവിവിളിച്ചും പ്രതിഷേധിച്ചു.

സര്‍വകലാശാല ഭരണത്തെ മോഹനന്‍ കുന്നുമ്മല്‍ താറുമാറാക്കുകയാണെന്ന് എം ശിവപ്രസാദ് തുറന്നടിച്ചു. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി സ്വയം ചോദിക്കണം. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വി സിയുടെ യോഗ്യത. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.

അതേസമയം, രാവിലെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍  പ്രതിഷേധം നടത്തിയിരുന്നു. ജാതി അധിക്ഷേപം നടത്തിയ ഡീന്‍ സി എന്‍ വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യമുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സി എന്‍ വിജയകുമാരിയും സെനറ്റ് യോഗത്തിനെത്തിയിരുന്നു. തൊട്ടുപിന്നാലെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതും പ്രതിഷേധത്തിന് കാരണമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

Kerala
  •  4 days ago
No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  4 days ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  4 days ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  4 days ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  4 days ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  4 days ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  4 days ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  4 days ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  4 days ago
No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  4 days ago