അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും
കോഴിക്കോട്: അമ്മയുടെ മരണശേഷം സംരക്ഷകനായെത്തിയ 61 വയസ്സുകാരൻ എൽ.പി. സ്കൂൾ വിദ്യാർഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 74 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിയായ 61-കാരനാണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലിയാണ് ഞെട്ടിക്കുന്ന ഈ വിധി പ്രസ്താവിച്ചത്.
2024 ജനുവരിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് രക്ഷിതാവായി എത്തിയതായിരുന്നു 61-കാരനായ പ്രതി. എന്നാൽ, ഈ സംരക്ഷകവേഷം ദുരുപയോഗം ചെയ്ത് ഇയാൾ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
സ്കൂളിൽ വെച്ച് അധ്യാപികയോട് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രധാനാധ്യാപിക പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
2024 ഫെബ്രുവരി മുതൽ പ്രതി ജയിലിൽ കഴിയുകയാണ്. തൊട്ടിൽപ്പാലം ഇൻസ്പെക്ടർ ടി. ബിനു, എസ്.ഐ. വിഷ്ണു, എ.എസ്.ഐ. സുശീല എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
A 61-year-old man who acted as a guardian to a young motherless primary school student was convicted for sexually abusing the child. A fast-track special court in Kozhikode sentenced the accused to 74 years of rigorous imprisonment and a fine in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."