യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല
ദുബൈ: 54-ാമത് യുഎഇ ദേശീയ ദിന അവധി പ്രഖ്യാപിച്ച് കൊണ്ട് സർക്കുലർ ഇറക്കി ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്‌മെന്റ് (DGHR). സർക്കുലർ പ്രകാരം, 2025 ഡിസംബർ 1, 2 തീയതികളിൽ ദുബൈ ഗവൺമെന്റിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് ഔദ്യോഗിക അവധിയായിരിക്കും. അവധിക്ക് ശേഷം, ഡിസംബർ 3, ബുധനാഴ്ച മുതൽ സ്ഥപനങ്ങൾ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പൊതുജനങ്ങൾക്കായി നേരിട്ട് സേവനങ്ങൾ നൽകുന്ന (Essential Services) വകുപ്പുകൾക്കും ഈ അവധി ബാധകമായിരിക്കില്ല. സേവനങ്ങൾ മുടങ്ങാതെ തുടരുന്നതിനായി ഇവരുടെ ജോലി സമയം നിശ്ചയിക്കാൻ അതത് വകുപ്പുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങൾ, യുഎഇ ഭരണാധികാരികൾ, യുഎഇയിലെ ജനങ്ങൾ, താമസക്കാർ തുടങ്ങി എല്ലാവർക്കും DGHR ആശംസകൾ അറിയിച്ചു.
The Dubai Government Human Resources Department (DGHR) has announced a two-day holiday for government entities, departments, and institutions under the Dubai Government, marking the 54th UAE National Day (Eid Al Etihad) on December 1-2, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."