സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് കൂട്ടായ പ്രയത്‌നം ആവശ്യം: മന്ത്രി
തൊടുപുഴ: ജില്ലയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളുടെ കരട് പട്ടിക 9നും അന്തിമപട്ടിക 20 നും തയ്യാറാക്കുവാനും 25ന് എസ്റ്റിമേറ്റ് കണക്കാക്കി അന്തിമമാക്കാനും വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
2017 മാര്‍ച്ച് 31 നു മുമ്പായി കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാക്കി മാറ്റുന്ന പദ്ധതിയുടെ, ഇടുക്കി കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറമ്പോക്കിലും മറ്റും താമസിക്കു പാവപ്പെട്ടവര്‍ക്കുപോലും വൈദ്യുതി എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും വൈദ്യുതി നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും ഉടമസ്ഥാവകാശമില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുവര്‍ക്കും പദ്ധതിയിലൂടെ അനുകൂല്യം ലഭ്യമാക്കണമെുന്നം മന്ത്രി നിര്‍ദ്ദേശിച്ചു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ജില്ലിയില്‍ 9811 വീടുകള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടത്. ഇടുക്കി മണ്ഡലത്തില്‍ 843 ഉം തൊടുപുഴയില്‍ 658 ഉം ഉടുമ്പന്‍ചോലയില്‍ 1061 ഉം ദേവികുളത്ത് 6113ഉം പീരുമേട് 1136 ഉം വീടുകള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടത്. ത്രിതല പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂട്ടായി യത്‌നിച്ച് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.വൈദ്യുതി ലൈനുകള്‍ വനത്തിലൂടെ വലിക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പദ്ധതിക്കായി പ്രയോജനപ്പെടുത്താമെന്ന് അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് എം.പി ചൂണ്ടികാട്ടി. തയ്യാറാക്കിയിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ അര്‍ഹതപ്പെട്ടവര്‍ ആരും വിട്ടുപോയിട്ടില്ലായെന്ന് ഉറപ്പാക്കണമെന്ന് എം.പി നിര്‍ദ്ദേശിച്ചു. പട്ടയം കിട്ടിയശേഷം വൈദ്യുതി നല്‍കാമെന്ന് കരുതിയാല്‍ പദ്ധതി നടപ്പാകില്ലായെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും എം.എം.മണി എം.എല്‍.എ ആവശ്യപ്പെട്ടു.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വീടുകള്‍ക്ക് 100 രൂപ എഗ്രിമെന്റ് വച്ച് നേരത്തെ കണക്ഷന്‍ നല്‍കിയിരുന്നുവെന്നും കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വന്നതോടെ ഇതില്ലാതായെും ഇത് പുനസ്ഥാപിക്കണമെും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മുടങ്ങികിടക്കുന്ന മുരിക്കാശ്ശേരി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍, ഊര്‍ജ്ജ സെക്രട്ടറി പോള്‍ ആന്റണി, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."