സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സി.പി.ഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ പണം തട്ടിയെന്ന് പരാതി. സ്പായില്‍ പോയ വിവരം വീട്ടിലും ഭാര്യയോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്.ഐ അടക്കമുള്ളവര്‍ പണം തട്ടിയത്.
കോസ്റ്റല്‍ സ്റ്റേഷനിലെ പൊലിസുകാരനെ ഭീഷണിപ്പെടുത്തിയാണ് നാല് ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. ഇയാള്‍ സന്ദര്‍ശിച്ച സ്പായിലെ ജീവനക്കാരിയുടെ സ്വര്‍ണം മോഷണം പോയിരുന്നു. ഇത് ഈ പൊലിസുകാരനാണ് മോഷ്ടിച്ചതെന്ന് സ്പായിലെ ജീവനക്കാരി ആരോപിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് സ്പായിലെ ജീവനക്കാരും എസ്‌ഐയും ചേര്‍ന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
സംഭവത്തില്‍ പാലാരിവട്ടം പൊലിസ് സ്‌റ്റേഷന്‍ എസ്.ഐ ബിജുവിനെയും സ്പായിലെ ജീവനക്കാരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലിസ് അറിയിക്കുന്നത്. എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.
English summary: In Kochi, a Sub-Inspector (SI) from the Palarivattom police station is accused of extorting ₹4 lakh from a Civil Police Officer (CPO). According to the complaint, the SI and spa staff threatened to disclose the CPO’s visit to a spa to his family if he did not pay up.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."