HOME
DETAILS

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

  
സുധീർ കെ. ചന്ദനത്തോപ്പ്
November 23, 2025 | 2:45 AM

SIR 129836 voters out These were those who were included in the list earlier the number will increase further

തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്‌ക്കരണത്തിൽ കരട് പട്ടിക പുറത്തുവരുമ്പോൾ 2025ലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉൾപ്പെട്ട 2025ലെ വോട്ടർ പട്ടികയിൽ ഇന്നലെ രാവിലെ 10 മണിവരെ 26 ലക്ഷം ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായപ്പോൾ 1,19,315 പേരെ തിരിച്ചറിയാൻ കഴിയാത്ത വിഭാഗത്തിൽ (അൺ ട്രേസബിൾ ഫോം) ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മരിച്ചവർ 66740 പേരാണ്. 8087 പേരെ കണ്ടെത്താൻ കഴിയാത്തവരുടെയും 37835 സ്ഥിരമായി താമസം മാറിയവരുടെയും 6032 ഇരട്ടിപ്പുള്ളവരുടേയും 621 പേരും മറ്റ് കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടവരുടെയും പട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ആകെയുള്ള വോട്ടർമാരിൽ പത്ത് ശതമാനം മാത്രം ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് 0.43 ശതമാനം പേർ പുറത്താകുന്നത്. ബാക്കിയുള്ള 90 ശതമാനം ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഈ പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇവരുടെ പട്ടിക ബൂത്ത് ലെവൽ ഓഫിസർമാർ ബൂത്ത് ലെവൽ ഏജന്റുമാരുടെ യോഗം വിളിച്ച് ആ മിനിട്‌സ് തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയക്കുന്നതോടെ കരട് പട്ടികയിൽ ഇവരുടെ പേരുണ്ടാകില്ല.

ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളവർക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഇ.ആർ.ഓമാരെ സമീപിച്ച് പിന്നീട് രേഖകൾ ഹാജരാക്കേണ്ടിവരും. ഇന്നലെ വൈകുന്നേരം ആറുമണിയായപ്പോൾ ഈ പട്ടികയിൽ ഇടംപിടിച്ച വോട്ടർമാരുടെ എണ്ണം 1,29,836 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.47 ശതമാനം വരും. 31,42,578 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് പട്ടികയിലുള്ളവരുടെ എണ്ണം ഉയർന്നത്. വോട്ടർമാർ ഓൺലൈനായി 48,851 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  10 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  10 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  10 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  10 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  10 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  10 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  10 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  10 days ago