HOME
DETAILS

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

  
Web Desk
November 23, 2025 | 7:16 AM

three-year-old girl assaulted during wedding celebration in uttar pradesh accused arrested child critical

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ വിവാഹാഘോഷത്തിനിടെ മൂന്നു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പ്രതിയായ 36കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. മാട്ടൗള്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
 

സംഭവിച്ചത് ഇത്
വിവാഹ ഘോഷ യാത്ര വധുവിന്റെ വീട്ടിലെത്തുന്നു. ആ സമയത്ത് വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. പുറത്ത് കുട്ടികളുമൊത്ത് കളിക്കുകയായിരുന്നു മൂന്നു വയസ്സുകാരി. ആ സമയം അവിടെയെത്തിയ ുപ്രതി മൂന്നുവയസ്സുകാരിയെ അവിടെ നിന്ന് എടുത്ത് കൊണ്ടു പോവുന്നു. വധുവിന്റെ സഹോദരന്റെ മകളായിരുന്നു കുട്ടി. 

കുറച്ചുകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ ഗ്രാമവാസിയായ ശ്യാംപാല്‍(36) എന്ന യുവാവിനൊപ്പം കുട്ടിയെ കണ്ടു. കുട്ടി അബോധാവസ്ഥയിലായിരുന്നു. ഇയാളുടെ അലങ്കോലമായ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ വസ്ത്രത്തിലെ രക്തക്കറകളും കണ്ടതോടെ വീട്ടുകാര്‍ക്ക് സംശയമായി.  കുടുംബം ഉടന്‍ തന്നെ ഭിഖാംപൂര്‍ പൊലിസ് ഔട്ട്പോസ്റ്റില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി.  തുടര്‍ന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു. പെണ്‍കുട്ടി ജില്ലാ വനിതാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് സ്റ്റേഷന്‍ ഓഫിസര്‍ രവീന്ദ്ര സോങ്കര്‍ പറഞ്ഞു. കുട്ടിയെ ആദ്യം സമീപത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് (സിഎച്ച്‌സി) പ്രവേശിപ്പിച്ചത്. പിന്നീടാണ് ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സക്കായി ലഖ്നൗവിലേക്ക് റഫര്‍ ചെയ്തതായും സര്‍ക്കിള്‍ ഓഫിസര്‍ യാദവേന്ദ്ര പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ്സി/എസ്ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

 

a three-year-old girl was assaulted during a wedding celebration in uttar pradesh. police have arrested the accused, and the child is undergoing critical medical treatment. an investigation is underway to ensure justice and child safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  35 minutes ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  an hour ago
No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  an hour ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  an hour ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  an hour ago
No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  an hour ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  2 hours ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  2 hours ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  2 hours ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 hours ago