HOME
DETAILS

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ

  
February 25, 2026 | 1:17 AM

Medical college doctors strike Government preparing to hold another discussion

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി, ധനമന്ത്രിയുമായി ചർച്ച നടക്കും. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിമാരുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും കെജിഎംസിടിസിയുമായുള്ള ചർച്ച നടക്കുക. 

വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന് പിന്നാലെയാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയത്. സമരത്തിൽ അനിശ്ചിത അധ്യാപന ബഹിഷ്കരണവും ഒ. പി ബഹിഷ്കരണവും നടന്നു. സമരത്തിൽ നിന്നും ലേബർറൂം, ഐസിയു, ക്യാഷ്വാലിറ്റി കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 

അതേസമയം ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടർമാർ അറിയിച്ചു. തിരുവനന്തപുരം ജില്ല ജനറൽ ബോഡിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. എന്നാൽ ജില്ലയിലെ നിസ്സഹകരണ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. 

അതേസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടർക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളോടെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും സംഘടന തയ്യാറല്ലെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കിയുള്ള കുറ്റവാളികളെ കൂടി ഉടനെ തന്നെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടലിലും ചൂട് കൂടി; മീന്‍ ലഭ്യത കുറഞ്ഞു, വിലയും കൂടി, മത്തിയ്ക്ക് വില 270 വരെ

Kerala
  •  7 days ago
No Image

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  7 days ago
No Image

'തമിഴ്‌നാട് വിജയിക്കും'  വോട്ട് രേഖപ്പെടുത്തി സ്റ്റാലിന്‍; വിജയിന്റെ ബൂത്തില്‍ ആരാധകരുടെ തിരക്ക്; ബംഗാളിലും പോളിങ് പുരോഗമിക്കുന്നു

National
  •  7 days ago
No Image

തിരുവനന്തപുരത്ത് എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് ഉറങ്ങുന്നതിനിടെ 

Kerala
  •  7 days ago
No Image

ബലിപെരുന്നാള്‍ അവധി: യു.എ.ഇയിലെ സ്‌കൂളുകള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ അധികാരം; അക്കാദമിക് കലണ്ടറില്‍ മാറ്റമില്ല

uae
  •  7 days ago
No Image

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടിന് തുടങ്ങും; ഒന്നാം ക്ലാസില്‍ ചേരാന്‍ അഞ്ച് വയസ്സ് മതി

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  7 days ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  7 days ago
No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  7 days ago