HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ വമ്പന്‍ സ്വതന്ത്ര വ്യാപാര കരാറിന്: ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക തുടക്കം; മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് തുടങ്ങിയ ആലോചന

  
Web Desk
February 25, 2026 | 1:45 AM

India and GCC Launch Official Free Trade Agreement Talks

ന്യൂഡല്‍ഹി: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുള്ള (ജി.സി.സി) സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക തുടക്കം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു. ഈ മാസം അഞ്ചിന് ഒപ്പുവെച്ച വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണ് സമഗ്രവും പരസ്പര പ്രയോജനകരവുമായ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 
ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍, സേവനങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, അത്യാധുനിക സാങ്കേതികവിദ്യകള്‍, നിക്ഷേപം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാര്‍ കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന കണ്ണികളാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ പൗരന്‍മാര്‍ ഏറ്റവുമധികം പ്രവാസികളായി ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിവച്ചത്. ഈ മാസമാണ് ഇതിനായുള്ള ഔദ്യോഗിക ചട്ടക്കൂടുകള്‍ക്ക് രൂപമായത്.
നിലവില്‍ സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി.സി.സി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. 2024, 25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 178.56 ബില്യണ്‍ ഡോളറിലെത്തി. ഇതില്‍ ഇന്ത്യയുടെ കയറ്റുമതി 58.87 ബില്യണ്‍ ഡോളറും ഇറക്കുമതി 121.68 ബില്യണ്‍ ഡോളറുമാണ്.
ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇയുമായും ഒമാനുമായും ഇന്ത്യ ഇതിനകം തന്നെ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുമായി സമാനമായ സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 

English Summary: India and the Gulf Cooperation Council (GCC) have officially commenced negotiations for a comprehensive Free Trade Agreement. Union Minister of Commerce and Industry Piyush Goyal and GCC Secretary General Jasim Mohamed Al-Budaiwi signed a joint statement in New Delhi to initiate the process.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  7 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  7 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  7 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  7 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  7 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  7 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  7 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  7 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  7 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  7 days ago