തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും
തിരുവനന്തപുരം: അടുക്കള ബഡ്ജറ്റ് താളംതെറ്റിച്ചുകൊണ്ട് തക്കാളിവിലയില്‍ വന്‍ വര്‍ധനവ്. തക്കാളി മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയര്‍ന്നു. ഉല്‍പാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാര്‍ക്കറ്റില്‍ തക്കാളി വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായതായി കച്ചവടക്കാര്‍ പറഞ്ഞു. മേട്ടുപ്പാളയം റോഡിലെ എം.ജി.ആര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള മൊത്ത വിതരണ കേന്ദ്രങ്ങളില്‍ തക്കാളി തരം അനുസരിച്ച് 80 രൂപയ്ക്കാണ് വിറ്റുപോയത്. ചില്ലറ വില ഇതിനെക്കാള്‍ കൂടുകയും ചെയ്യും.
ജില്ലയില്‍ കിണത്തുക്കടവ്, പേരൂര്‍, തീത്തിപാളയം, തൊണ്ടാമുത്തൂര്‍, ആലാംതുറ, കാളംപാളയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് തക്കാളി കൂടുതലായും ഉല്‍പാദിപ്പിക്കുന്നത്. ഇതല്ലാതെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തക്കാളി മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. കര്‍ണാടകയില്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി മഴ പെയ്യുന്നതും ജില്ലയില്‍ പലയിടങ്ങളില്‍ മഴ തുടരുന്നതും തക്കാളിയുടെ വരവ് കുറയാന്‍ ഇടയായി.

ദിവസേന 100 ടണ്‍ തക്കാളിയാണ് ശരാശരി മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ഇതു നിലവില്‍ പകുതിയായി കുറഞ്ഞു. പ്രത്യേകിച്ച് കര്‍ണാടകയില്‍ നിന്നു വരുന്ന ലോഡില്‍ വന്‍കുറവാണ് ഉണ്ടായതെന്നു വ്യാപാരികള്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കച്ചവടക്കാര്‍ തക്കാളി കൂടുതലായി ആവശ്യപ്പെട്ടതും വില കൂടാന്‍ ഇടയാക്കി. മഴ തുടരുന്നതോടെ തക്കാളി വില 100 രൂപയിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.
മണ്ഡല കാലം തുടങ്ങിയതോടെ പച്ചക്കറികള്‍ക്കെല്ലാം തന്നെ പതിവുപോലെ വിലവര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം മഴയെത്തുടര്‍ന്ന് പച്ചക്കറികള്‍ക്ക് വില കൂടിയിരുന്നെങ്കിലും പിന്നീട് വില കുറഞ്ഞിരുന്നു. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയവയ്ക്ക് നിലവില്‍ നൂറിന് മുകളില്‍ വിലയുണ്ട്. പച്ചക്കറികള്‍ക്കൊപ്പം തേങ്ങയുടെ വിലയും വര്‍ധിക്കുന്നുണ്ട്.
Coimbatore witnesses a sharp rise in tomato prices as wholesale rates hit ₹80 per kg due to reduced supply and continuous rains in Tamil Nadu and Karnataka. Retail prices may increase further with vegetable rates also climbing during the monsoon season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."