ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20 വയസ്സുള്ള അർച്ചന ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. മകളുടെ മരണത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് അർച്ചനയുടെ അച്ഛൻ ഹരിദാസ് ആരോപിക്കുന്നത്.
"ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണ്," ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.സംശയരോഗിയായ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു.കഴിഞ്ഞ ആറുമാസമായി ഫോൺ ചെയ്യാൻ പോലും ഷാരോൺ അനുവദിച്ചിരുന്നില്ല.മകൾ ഭർതൃവീട്ടിലെ ക്രൂരമായ പീഡനം മൂലമാണ് മരിച്ചതെന്നും, ഇത് കൊലപാതകമാണെന്നും ഹരിദാസ് ആരോപിച്ചു.അർച്ചനയുടെ മരണം ഭർതൃവീട്ടിലെ പീഡനം മൂലമാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയനും വ്യക്തമാക്കി. അർച്ചനയ്ക്ക് ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു.
ഭർത്താവിനെ കസ്റ്റഡിയിലെടുത്തു:
സംഭവത്തെ തുടർന്ന് ഭർത്താവ് ഷാരോണിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണ് എന്നും പഞ്ചായത്തംഗം ബിന്ദു പ്രിയൻ വെളിപ്പെടുത്തി.വീടിന് സമീപത്തെ കനാലിലാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."