HOME
DETAILS

മുഖവും ചുണ്ടും കോടിപ്പോകുന്ന ബെല്‍സ് പാള്‍സിയെ എങ്ങനെ നേരിടാം ..? ഭയപ്പെടേണ്ട സാഹചര്യമാണോ...? 

  
November 27, 2025 | 6:01 AM

bells palsy causes symptoms and quick recovery guide

 

എന്താണ് ബെല്‍സ് പാള്‍സി?

ഇഡിയോപതിക് ഫേഷ്യല്‍ പാള്‍സി എന്നാണ് ബെല്‍സ് പാള്‍സി പൊതുവെ അറിയപ്പെടുന്നത്. മനുഷ്യന്റെ തലയ്ക്ക് 12 പ്രധാന ഞരമ്പുകള്‍ ഉണ്ട്. ഇത് തലയോട്ടി നാഡികള്‍ എന്നറിയപ്പെടുന്നു. ഇതില്‍ ഏഴാമത്തെ നാഡിയായ ക്രേനിയല്‍ നാഡിയെ ബാധിക്കുമ്പോഴാണ് ബെല്‍സ് പാള്‍സി സംഭവിക്കുന്നത്. 

കാരണങ്ങള്‍

മുഖനാഡി ഞെരുങ്ങുകയോ വീര്‍ക്കുകയോ ചെയ്യുമ്പോഴാണ് ബെല്‍സ് പാള്‍സി ഉണ്ടാകുന്നത്. ഇത് മുഖബലഹീനതയിലോ പക്ഷാഘാതത്തിലോ കലാശിക്കുന്നു. പെട്ടെന്ന് മുഖവും ചുണ്ടും ഒരു വശത്തേക്കു കോടിപ്പോകുന്ന അവസ്ഥ ആരിലും കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്നതാണ്.

വലിയ മുന്നറിയിപ്പുകളൊന്നും തരാതെ പെട്ടെന്നു കടന്നുവരുന്ന ഫേഷ്യല്‍ നെര്‍വിനുണ്ടാവുന്ന തളര്‍വാതമാണ് ബെല്‍സ് പാള്‍സി. നാഡിക്കുള്ളില്‍ വൈറസ് ബാധയോ നീര്‍കെട്ടോ കാരണം തടസ്സമുണ്ടാകുന്നതാണ് ഇതിനു കാരണമാവുന്നത്. തണുത്ത കാറ്റേറ്റുള്ള ദീര്‍ഘയാത്രയും ചെവിയില്‍ തണുപ്പ് ഏറെ നേരം അടിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ പോലും ബെല്‍സ് പാള്‍സിയിലേക്ക് നയിക്കാവുന്നതാണ്. മുഖം കോടിപ്പോകുന്നതു കൊണ്ടു തന്നെ രോഗിക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും വലുതാണ്. ഈ അസുഖം വളരെ സാധാരണമാണ്. 

 

bdl1.jpg

ലക്ഷണങ്ങള്‍
കീഴിചുണ്ടിലാണ് ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുക. ചുണ്ടിന്റെ ഒരു വശത്തെ പേശികള്‍ പ്രവര്‍ത്തിക്കാത്തതു മൂലം തുപ്പുമ്പോള്‍ ആ വശത്തുകൂടി വെള്ളം ഒലിച്ചിറങ്ങുന്നതാണ്. കണ്ണടയ്ക്കാനുള്ള പ്രയാസമാണ് മറ്റൊരു ലക്ഷണം. കണ്‍പോളകളുടെ പേശികളെ ബാധിക്കുന്നതിനാല്‍ ഉറങ്ങുമ്പോള്‍ പോലും കണ്ണ് തുറന്നിരിക്കും.

രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ മുഖ പേശികളെ ഇവ പൂര്‍ണമായും ബാധിക്കും. ചുണ്ടും മുഖപേശികളും ഒരു ഭാഗത്തേക്ക് കോടിപ്പോവുക, കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, തലപെരുക്കുന്ന പോലെ തോന്നുക, രുചി നഷ്ടപ്പെടുക, ശബ്ദം കൂടുതലായി തോന്നുക എന്നിവയൊക്കെയാണ് പ്രധാനലക്ഷണങ്ങള്‍. ബെല്‍സ് പാള്‍സി മുന്‍കൂട്ടി പ്രതിരോധിക്കാനാകില്ല. എന്നാല്‍ രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പെട്ടെന്നു ചികിത്സ തേടണം. 


ചികിത്സ എത്രയും പെട്ടെന്ന്

സ്റ്റിറോയിഡും ആന്റിവൈറല്‍ മരുന്നുകള്‍ വഴിയും നീര്‍ക്കെട്ട് ഒഴിവാക്കി പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയും. ബെല്‍സ് പാള്‍സി ബാധിച്ച 85 ശതമാനം പേര്‍ക്കും 3-6 ആഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാവുകയും ചെയ്യും. ഏകദേശം രണ്ടാഴ്ചയോളം മരുന്നും വേണ്ടിവരും. പിന്നീട് ഫിസിയോതെറാപ്പിയിലൂടെ മുഖ പേശികള്‍ സാധാരണ നിലയിലെത്തിക്കാന്‍ കഴിയും. നാഡിക്കേറ്റ ക്ഷതം ഗുരുതരമായവരില്‍ പൂര്‍വസ്ഥിതിയിലെത്താന്‍ കുറച്ചു സമയമെടുക്കുന്നതാണ്. 

 


മരുന്നുകള്‍
വീക്കം കുറക്കാന്‍ സഹായിക്കുന്ന കോര്‍ട്ടി കോസ്റ്റീറോയിഡുകള്‍ 
കണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന തുള്ളി മരുന്നുകള്‍
നേരിയ വേദനയ്ക്ക് വേദന സംഹാരികള്‍
അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാനായി ആന്റി ബാക്ടീരിയല്‍ അല്ലെങ്കില്‍ ആന്റിവൈറല്‍ മരുന്നുകള്‍


ബെല്‍സ് പാള്‍സി സംസാര ശേഷിയെ ബാധിക്കുമോ?

ഈ അവസ്ഥ മുഖ നാഡികളെ ബാധിക്കുന്നതാണ്. ഇത് വായയ്ക്കു ചുറ്റുമുള്ള പേശികളുടെ ബലഹീനതയോ തളര്‍ച്ചയോ മൂലമാണ്. എന്നാല്‍ രോഗി പൂര്‍ണമായും സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ സംസാര ശേഷി സാധാരണ നിലയിലാകും. 


ബെല്‍സ് പാള്‍സിയും സ്‌ട്രോക്കും തമ്മിലുള്ള വ്യത്യാസം

ബെല്‍സ് പാള്‍സി ചെറുപ്പക്കാരെയാണ് ബാധിക്കുന്നത് അധികവും. അതേസമയം 60 വയസിനു മുകളിലുള്ളവരിലാണ് പക്ഷാഘാതം സാധാരണയായി കാണപ്പെടുന്നത്. വ്യത്യാസം, മുഖത്തിന്റെ താഴത്തെ ഭാഗത്താണ് പക്ഷാഘാതമുണ്ടായാല്‍ കാണപ്പെടുന്നത്. ബെല്‍സ് പാള്‍സി മുഖത്തിന്റെ മുകള്‍ ഭാഗത്തെയും താഴത്തെ ഭാഗത്തെയും ബാധിക്കുന്നു. സാധാരണയായി ബെല്‍സ് പാള്‍സി രോഗികള്‍ക്ക് മറ്റു അനുബന്ധ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല.


Bell’s palsy, also known as idiopathic facial palsy, occurs when the seventh cranial nerve (facial nerve) becomes inflamed, compressed, or swollen. This leads to sudden weakness or paralysis on one side of the face, often causing the mouth and lips to droop. The condition usually appears without warning and can cause significant emotional distress.Common causes include viral infections, fluid retention, and even exposure to cold wind or chilled air for long durations. The initial symptoms often start around the lower lip, with difficulty controlling facial muscles. Other signs include trouble closing the eye, drooping face, loss of taste, sound sensitivity, and head discomfort.Early treatment is essential. Steroids and antiviral medications help reduce swelling and restore nerve function. About 85% of patients recover within 3–6 weeks. Physiotherapy later helps strengthen facial muscles. Additional supportive treatments include eye drops, pain relievers, and medications targeting underlying infections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കും ഉള്ള ബസ് സർവീസുകൾ നിർത്തിവെച്ചു

uae
  •  6 days ago
No Image

കേരളത്തിൽ സിപിഎം-ബിജെപി ഡീൽ: ഒത്തുകളി സ്ഥാനാർഥി നിർണ്ണയത്തിൽ വ്യക്തമെന്ന് കെ.സി. വേണുഗോപാൽ എംപി

Kerala
  •  6 days ago
No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  6 days ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  6 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  6 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  6 days ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  6 days ago
No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  6 days ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  6 days ago