HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ

  
Web Desk
November 28, 2025 | 1:05 AM

sexual harassment complaint against mla rahul mangkootathil forced abortion allegation tightens legal noose

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും, ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാനുള്ള നടപടികൾ പൊലിസ് ആരംഭിച്ചു.

ഗുരുതര ആരോപണങ്ങൾ

രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് യുവതി പൊലിസിന് നൽകിയ മൊഴി.മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് തന്നെ കേസെടുക്കാനാണ് പൊലിസ് നീക്കം. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുക.

രഹസ്യമൊഴിയും തെളിവുകളും

കോടതി മുൻപാകെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലിസ് അപേക്ഷ നൽകും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് യുവതി പരാതിയും വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കൈമാറിയത്.കേസെടുക്കുന്ന സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്.സ്ത്രീകളെ ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യു.എൻ സുരക്ഷ കൗൺസിൽ

International
  •  a few seconds ago
No Image

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം; പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്

Kerala
  •  40 minutes ago
No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  8 hours ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  8 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  9 hours ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  9 hours ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  9 hours ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  10 hours ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  10 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  11 hours ago