HOME
DETAILS

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

  
Web Desk
November 29, 2025 | 1:30 AM

Dubai Garden Glow launches Season 11

ദുബൈ: ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 സന്ദര്‍ശകര്‍ക്കായി  തുറന്നു. ഇത്തവണ നിരവധി വിസ്മയ കാഴ്ചകളുമായാണ് ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 എത്തുന്നത്. പുതിയ ലൊക്കേഷന്‍ സബീല്‍ പാര്‍ക്ക് ഗേറ്റ് 3 യിലാണ്. രണ്ട് എക്‌സ്പീരിയന്‍സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഇത്തവണത്തെ പ്രധാന ആഘര്‍ഷണം.

ഡൈനോസര്‍ പാര്‍ക്കും ഫാന്റസി പാര്‍ക്കും എന്ന രണ്ട് തീം എക്‌സ്പീരിയന്‍സുകള്‍ ഒരുമിച്ചാണ് ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11ല്‍ ഒരുക്കിയിരിക്കുന്നത്.

ഡൈനോസര്‍ പാര്‍ക്കില്‍ പ്രാചീനലോക യാത്രയ്ക്കാണ് പ്രധാന്യം. 100 ല്‍ കൂടുതല്‍ അനിമാട്രോണിക് ഡൈനോസറുകള്‍, ട്രിയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളുടെ കഥകള്‍, ലൈവ് വാക്കിങ് ഡിനോ ഷോകള്‍, ഫോസില്‍ ഡിഗ് സോണുകള്‍ തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന വിദ്യഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന നിരവധി ഷോകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വാക്കിങ് ഡിനോസ്, സ്റ്റേജ് ഷോ, സെല്‍ഫിസ്‌പോട്ടുകള്‍, കുട്ടികള്‍ക്ക് ഡിനോ റൈഡ് അനുഭവം, ഡിനോകള്‍ 'പുറത്തേക്കു ചാടാന്‍' ശ്രമിക്കുന്ന ത്രില്ലിങ് സീന്‍, ഫോസില്‍ മോഡലുകളും ഡിഗ് ഏരിയയും, മില്ല്യണ്‍ വര്‍ഷങ്ങളിലെ ഡിനോ വികസന കഥകള്‍ തുടങ്ങിയ പ്രധാന ഹൈലൈറ്റുകളും ഇവിടെയുണ്ട്.

തിളക്കമുള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍, കൈത്തറി ശില്‍പങ്ങള്‍, വര്‍ണാഭമായ ജീവജാല രൂപങ്ങള്‍ എന്നിവയിലൂടെ പൂര്‍ണ്ണമായ ഒരു ഇമാജിനേഷന്‍ വേള്‍ഡ് ഫാന്റസി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 

ഏഷ്യന്‍ തായ് ആന, ജര്‍മ്മന്‍ കരടി, അമേരിക്കന്‍ ബാള്‍ഡ് ഈഗിള്‍, സൈബീരിയന്‍ കടുവ തുടങ്ങി അനവധി ക്രാഫ്റ്റ് മാസ്റ്റര്‍പീസുകള്‍ ഇവിടെയുണ്ട്.

പഠനവും വിനോദവും കലയും ഒന്നിച്ചുചേരുന്ന ഈ സീസണ്‍ കുടുംബങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരു പൂര്‍ണ്ണ അനുഭവയാത്രയാണ്. ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ലേക്കുളള പ്രവേശന സമയം രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ്. 

ടിക്കറ്റ് ബുക്ക് ചെയ്യാന്‍    www.dubaigardenglow.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Summary: Dubai’s most magical attraction is back and it’s more breathtaking than ever. Dubai Garden Glow has opened its gates for Season 11 with an all-new concept, offering “Two Experiences at One Destination.”

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  9 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  9 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  9 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  9 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  9 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  9 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  9 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  9 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  9 days ago
No Image

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  9 days ago