HOME
DETAILS

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

  
Web Desk
November 29, 2025 | 8:09 AM

dk-shivakumar-siddaramaiah-meeting-leadership-row-karnataka-congress

ബംഗളുരു: കര്‍ണാടത്തില്‍ നേതൃമാറ്റ തര്‍ക്കം മുറുകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി. ശനിയാഴ്ച്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് പ്രഭാതഭക്ഷണത്തിനായി ശിവകുമാര്‍ എത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ ഒരു മാസത്തോളമായി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് പരിഹരിക്കപ്പെട്ടുവെന്നും ഡി.കെ ശിവകുമാറും പറഞ്ഞു. 'ഞങ്ങളീകാര്യം ചര്‍ച്ച ചെയ്തിരുന്നു. 2028ല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- അദ്ദേഹം പറഞ്ഞു. 

സംസ്ഥാനതലത്തില്‍ സമവായം കണ്ടെത്താനുള്ള നീക്കം നടക്കുന്നതിന്റെ സൂചനയായാണ് കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇരു നേതാക്കളും ഡല്‍ഹിയിലേക്ക് പോകാനിരിക്കെ സംസ്ഥാനത്ത് വെച്ച് തന്നെ സമവായത്തിനുള്ള നീക്കം നടത്തുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച ഒരുങ്ങിയത്.

അതേസമയം സമവായ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഡി കെ ശിവകുമാര്‍ പൊതുവേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സോണിയാഗാന്ധി അധികാരം ത്യജിച്ച സംഭവം ചൂണ്ടിക്കാട്ടിയുള്ള ശിവകുമാറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിയത്. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചതിനുശേഷം പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു ശിവകുമാറിന്റെ പരാമര്‍ശം. പകരം, മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിങ്ങിനെ ഉയര്‍ത്തിക്കാട്ടിയതും അദ്ദേഹം അനുസ്മരിച്ചു. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് ഡി കെ ശിവകുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രസംഗത്തിനിടെ, സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം എപ്പോഴും തുടരണമെന്ന് ഡി കെ ശിവകുമാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. '2028-ലെ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി ഞങ്ങളെ അനുഗ്രഹിക്കണം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ 'വാക്കിന്റെ' പേരില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ പോര് ഉടലെടുത്തിരുന്നു. 'ഒരു വാക്ക് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ അതിന് ശക്തിയില്ലെന്ന' സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തല്‍.

'വാക്കിന്റെ ശക്തി ലോകശക്തിയാണ്' എന്ന് നേരത്തെ ഡി കെ ശിവകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹം ഈ പോസ്റ്റിനെ 'വ്യാജം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവിലെ പരിപാടിയിലും ശിവകുമാര്‍ സമാനമായ പരാമര്‍ശം നടത്തിയിരുന്നു. സമവായ ചര്‍ച്ചകള്‍ നടക്കാനിരിക്കെ, ഇരു നേതാക്കളുടെയും കൂടിക്കാഴ്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.

Amid Karnataka leadership tensions, CM Siddaramaiah and Deputy CM DK Shivakumar met for breakfast and a joint press meet, asserting there are no disagreements between them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  4 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  4 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  4 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  4 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  4 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  4 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  4 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  4 days ago