HOME
DETAILS

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം

  
Web Desk
November 30, 2025 | 4:53 PM

Strict action if survivor is insulted digital devices to be seized dgps instruction to district police chiefs

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖർ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി. അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കണമെന്നും, ആവശ്യമെങ്കിൽ പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അതിജീവിതയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. അതിജീവിതയുടെ ഐഡന്റിറ്റി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവർ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ സൈബർ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കടുത്ത നടപടിക്ക് ഡിജിപി ഉത്തരവിട്ടത്.

അതിജീവിതയെ അപമാനിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ ആണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പോലീസ് നടപടിയെ തുടർന്നാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ എ ആർ ക്യാമ്പിലെത്തിച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. രാഹുൽ ഈശ്വറിന്റെ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. ഇതേത്തുടർന്ന് യുവതി നൽകിയ പരാതിയിൽ കേസെടുക്കാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദേശം നൽകിയിരുന്നു.

 

 

The Director General of Police (DGP) issued a directive to all district police chiefs, ordering strict action against anyone found insulting the survivor who filed a complaint against Rahul Mankuttathil. The order also includes a provision to monitor social media accounts and seize digital devices if necessary, targeting the severe cyber-attacks the survivor has faced since the complaint was lodged.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  14 days ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  14 days ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  14 days ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  14 days ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  14 days ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  14 days ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  14 days ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  14 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  14 days ago