സുരക്ഷാ ബോധവല്‍ക്കരണം: ഗ്ലോബല്‍ വില്ലേജില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദുബൈ പൊലിസ്
ദുബൈ: സുരക്ഷാ അവബോധവും സാമൂഹിക സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദുബൈ പൊലിസിന്റെ വിപുലമായ സേവനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന പുതിയ സംവേദനാത്മക പ്ലാറ്റ്‌ഫോം ഗ്ലോബല്‍ വില്ലേജില്‍ അവതരിപ്പിച്ചു.
സ്മാര്‍ട്ട് വെഹിക്കിള്‍ ഇംപൗണ്ട്‌മെന്റ്, നൈബര്‍ഹുഡ് പൊലിസിങ്, അന്വേഷണവും തുടര്‍ നടപടികളും സ്മാര്‍ട്ട് ഹോം സെക്യൂരിറ്റി, നഷ്ടപ്പെട്ട വസ്തുക്കളുടെ റിപ്പോര്‍ട്ടിങ്, സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കല്‍, സര്‍ക്കുലറുകള്‍, യാത്രാ നിരോധന സേവനങ്ങള്‍, കുട്ടികളുടെ സംരക്ഷണവും പിന്തുണയും സ്ത്രീ സംരക്ഷണവും പിന്തുണയും 901 കോള്‍ സെന്റര്‍, 04 പ്ലാറ്റ്‌ഫോം, മറ്റ് നൂതന സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട് സര്‍വിസുകളും സംരംഭങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നു.
എമിറേറ്റിലുടനീളമുള്ള പ്രധാന പരിപാടികളില്‍ സമൂഹവുമായി ഇടപഴകാനുള്ള ദുബൈ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ ഹാരിബ് മുഹമ്മദ് അല്‍ ഷംസി പറഞ്ഞു. 'പൗരന്മാര്‍, താമസക്കാര്‍, വിനോദ സഞ്ചാരികള്‍, സന്ദര്‍ശകര്‍ എന്നിവരുമായി നേരിട്ടുള്ള ആശയ വിനിമയം ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. അവരുടെ പ്രതികരണവും പ്രതീക്ഷകളും അറിയാന്‍ ഇത് ഞങ്ങളെ സഹായിക്കുന്നു. ഇത് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രയോജനപ്പെടുന്നു'' അദ്ദേഹം പറഞ്ഞു.
ഇത്തരം പൊതുസ്ഥലങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്താനും ഏറ്റവും പുതിയ ഡിജിറ്റല്‍ സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് പൊലിസ് പിന്തുണ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ എടുത്തു കാണിക്കാനുമുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിതെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു. ഭാവി സീസണുകളില്‍ സ്ഥിര പങ്കാളിത്തത്തിനുള്ള പദ്ധതികളോടെ ഈ പ്ലാറ്റ്‌ഫോം ഒരു മാസത്തേക്ക് പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍ വില്ലേജ് തിയേറ്ററിന് സമീപമുള്ള പ്ലാറ്റ്‌ഫോമില്‍ ദിവസവും വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി വരെ പര്യവേക്ഷണം ചെയ്യാനാകുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
Dubai Police and Micropolis, a developer of unmanned ground vehicles and AI-driven security solutions, has announced the official deployment of the Autonomous Police Patrol at Dubai Global Village.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."