HOME
DETAILS

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

  
Web Desk
December 05, 2025 | 6:22 AM

rahul-mangootath-case-second-investigation-g-poonguzhali-ips

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. ഈ കേസില്‍ പരാതി നല്‍കിയ യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഡി.ജി.പിക്ക് കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ലൈംഗികാതിക്രമ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരിയാണ് പരാതോിക്കാരി. രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലിസില്‍ പരാതി നല്‍കാതിരുന്നത് സൈബര്‍ ആക്രമണം ഭയന്നാണെന്നും പരാതിയിലുണ്ട്.

ഇന്‍സ്റ്റഗ്രാം മുഖേനയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായതോടെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അവധിക്ക് നാട്ടില്‍ വന്ന തന്നെ സുഹൃത്ത് ഫെന്നി നൈനാനെ അയച്ച് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ പറയുന്നു. 

അതേസമയം, ഇന്നലെ മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനായി പൊലിസ് കഠിനശ്രമത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകയിലും പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കേരളത്തില്‍ നിന്നെത്തിയ പ്രത്യേക പൊലിസ് സംഘമാണ് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയത്. രാഹുലുമായി ബന്ധമുള്ള ചിലരുടെ സ്ഥാപനങ്ങളിലും ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലെ ചില റിസോര്‍ട്ടുകളിലും പൊലിസ് അന്വേഷണം നടത്തിയതായാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ള ചില മലയാളികളെ പൊലിസ് കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷിച്ചിരുന്നു. രാഹുല്‍ പോകാനിടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങള്‍, ചില സുഹൃത്തുക്കളുടെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മഫ്ടിയിലെത്തിയ പൊലിസ് സംഘം അന്വേഷണം നടത്തി. മൈസൂരു, ചാമരാജ്നഗര്‍, എച്ച്.ഡി കോട്ടെ, വിരാജ്പേട്ട, കുശാല്‍നഗര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പൊലിസ് വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ട്. രാഹുലിനെ തേടി ഒരു സംഘം പൊലിസുകാര്‍ മടിക്കേരിയില്‍ ചില റിസോര്‍ട്ടുകളില്‍ അന്വേഷണം നടത്തിയതായും വിവരമുണ്ട്.

 

IPS officer G Poonguzhali has taken charge of the second case against MLA Rahul Mangootath. The Crime Branch will soon record the complainant’s statement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  2 hours ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  2 hours ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  2 hours ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  3 hours ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  3 hours ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 hours ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  3 hours ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  4 hours ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  4 hours ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  5 hours ago