HOME
DETAILS

തകര്‍ക്കപ്പെട്ട പള്ളിയുടെ പ്രദേശം ഒഴിവാക്കി രാഹുല്‍ അയോധ്യയില്‍

  
backup
September 09 2016 | 19:09 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. 1992ല്‍ സംഘപരിവാരം തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന പ്രദേശം ഒഴിവാക്കിയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി അവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു.
പള്ളി പൊളിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ അയോധ്യ സന്ദര്‍ശിച്ചതെന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംസ്ഥാനത്തു രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മഹായാത്രയുടെ അഞ്ചാംദിനമായ ഇന്നലെ അയോധ്യയിലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി അഖില ഭാരതീയ അഖാര പരിഷത്ത് നേതാവ് മഹന്ത് ഗ്യാന്‍ ദാസുമായി കൂടിക്കാഴ്ച നടത്തി.
അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനുറ്റ് നീണ്ടുന്നിന്നു. ഹിന്ദു, സിഖ് സന്യാസിമാരുടെ പ്രധാന സംഘടനയാണ് അഖാര പരിഷത്ത്. സംഘപരിവാറിന്റെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ് മഹന്ത് ഗ്യാന്‍ ദാസ്. അനുഗ്രഹം തേടിയാണ് രാഹുല്‍ വന്നതെന്നും സന്ന്യാസിമാരുടെ അടുത്ത് രാഷ്ട്രീയക്കാര്‍ അനുഗ്രഹം തേടി വരുന്നത് സാധാരണയാണെന്നും മഹന്ത് ഗ്യാന്‍ പറഞ്ഞു. രാഹുലിനൊപ്പം മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ്സിനു വേണ്ടി യു.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ അയോധ്യ സന്ദര്‍ശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് മുസ്‌ലിംകളും ബ്രാഹ്മണ ഹിന്ദുക്കളുമാണ് പ്രധാനമായും കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ പ്രചാരണത്തെ നേരിടാന്‍ മൃദു ഹിന്ദുത്വ, ബ്രാഹ്മണ്‍ കേന്ദ്രീകൃത സമീപനാവും സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരിക്കുക.
ബ്രാഹ്മണരെ സ്വാധീനിക്കാനായി അടുത്തിടെ ബ്രാഹ്മണ യോഗങ്ങളും കോണ്‍ഗ്രസ് നടത്തിയിരുന്നു. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും കേരള ഗവര്‍ണ്ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതും ഈ വിഭാഗത്തെ അടുപ്പിക്കാനാണ്. അതേസമയം 'സാമുദായിക സന്തുലനം' ഉറപ്പാക്കാനായി അംബേദ്കര്‍ നഗറിലുള്ള കിച്ചൗച ഷരീഫ് ദര്‍ഗയിലും രാഹുല്‍ സന്ദര്‍ശനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago