HOME
DETAILS

'മോദിയുടെ ആരാധകനായിട്ടും എന്റെ വീടും കടയും ഇടിച്ചുനിരത്തി'; തകര്‍ന്ന കടക്കുമുന്നില്‍വച്ച് കഴുത്തിലെ കാവി റിബണ്‍ അഴിച്ച് പട്ടിയുടെ കഴുത്തില്‍ കെട്ടി ബിഹാറിലെ കുന്ദന്‍ മഹാതോ

  
December 08, 2025 | 6:40 AM

begusarai bulldozer kundan mahato protest goes viral

പട്‌ന: പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് അവകാശപ്പെട്ട് ബിഹാറിലെ ബെഗുസരായിയില്‍ ബുള്‍ഡോസര്‍ രാജ് നടന്നുവരികയാണ്. 60 ഓളം കടകളും ചെറിയ കുടിലുകളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കൂടുതലും പാവപ്പെട്ടവര്‍ വസിക്കുന്ന പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹത്തോടെയത്തിയാണ് കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം ആളുകളെ ഒഴിപ്പിച്ചത്. ലോഹിയ നഗര്‍ റെയില്‍വേ ക്രോസിംഗിന് സമീപമുള്ള കുടിലുകളും ചായക്കടകളും ആണ് തകര്‍ത്തത്.

അതേസമയം, ബുള്‍ഡോസര്‍ രാജിനെതിരേ രംഗത്തുവന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കുന്ദന്‍ മഹാതോയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ വീടും ചായക്കടയും തകര്‍ത്തതിനെ തുടര്‍ന്ന് ബെഗുസരായ് ജില്ലയിലെ ലോഹിയ നഗര്‍ സ്വദേശിയായ കുന്ദന്‍, തന്റെ നീളമുള്ള മുടികള്‍ മാധ്യമങ്ങളുടെ കാമറക്ക് മുന്നില്‍ വച്ച് മറിച്ചു മാറ്റുകയും ചെയ്തു. അഭിമാനമായി കൊണ്ടുനടന്ന കാവി റിബണ്‍ ഇനി അണിയില്ലെന്ന് പറഞ്ഞ് അതു അഴിച്ച് വീട്ടിലെ പട്ടിയുടെ കഴുത്തില്‍ അണിയിക്കുകയും ചെയ്തു.

2025-12-0812:12:65.suprabhaatham-news.png
 
 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെയും ആരാധകനാണ് താനെന്ന് കുന്ദന്‍ പറഞ്ഞു. മുസ്ലിംവിരുദ്ധ പ്രസ്താവനകളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും വിവാദത്തിലായ നേതാവാണ് ഗിരിരാജ് സിങ്. കുന്ദന്റെ വാക്കുകള്‍ ഇങ്ങനെ: ഗിരിരാജ് ജി എന്റെ ആരാധ്യനാണ്. അദ്ദേഹത്തെ അനുകരിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എപ്പോഴും കാവി റിബണ്‍ അണിയാറുണ്ട്. മോദിയുടെയും നിതീഷ് കുമാറിന്റെയും അരാധകനാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ എന്റെ വീട്ടിലും ചായക്കടയിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഓടിച്ചു. എന്റെ വീട് എന്റെ അഭിമാനമായിരുന്നു, അത് ഇല്ലാതാകുമ്പോള്‍, എനിക്ക് ഈ മുടിയും കാവി റിബണും ആവശ്യമില്ല. എനിക്ക് ഹിന്ദു മതത്തില്‍ ഒരു പ്രശ്‌നവുമില്ല, പക്ഷേ ഇപ്പോള്‍ എനിക്ക് ഈ സര്‍ക്കാരിനെ ആവശ്യമില്ല. ഇന്ന് ബുള്‍ഡോസര്‍ എന്റെ വീടിന് മുകളിലൂടെ കടന്നുപോയി; നാളെ അത് എന്റെ നെഞ്ചിനു മുകളിലൂടെ കടന്നുപോകും- കുന്ദന്‍ പറഞ്ഞു.

 

 

ഇനി ഗിരിരാജുമായും മോദിയുമായും സഹകരിക്കില്ലെന്നും യുവാവ് പ്രഖ്യാപിച്ചു. എന്റെ വീട് ഇല്ലാതാകുമ്പോള്‍ ചോട്ടിയും (തല മുടി) ഗംഛയും (കാവി ഷാള്‍) സൂക്ഷിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?- അദ്ദേഹം ചോദിച്ചു. തന്റെ ചായക്കടയ്ക്ക് മുകളില്‍ ഒരു ബുള്‍ഡോസര്‍ ഇടിച്ചുകയറ്റിയെന്ന് കുന്ദന്‍ മഹാതോ പറഞ്ഞു. തന്റെ മുഴുവന്‍ കുടുംബത്തിന്റെയും ഉപജീവനമാര്‍ഗം ഈ കടയായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ തുറന്ന ആകാശത്തിന് കീഴില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

2025-12-0812:12:17.suprabhaatham-news.png
 
 

മറ്റ് ബി.ജെ.പി ഭരണത്തിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി ബുള്‍ഡോസര്‍ രാജ് നടപ്പാക്കാത്ത സംസ്ഥാനമായിരുന്നു ബിഹാര്‍. എന്നാല്‍ അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സാമ്രാട്ട് ചൗധരി വ്യാപക ബുള്‍ഡോസര്‍ രാജിന് ഉത്തവിടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കുന്ദന്‍ മഹാതോയുടെ വീടുകളും തകര്‍ത്തത്.

In Bihar’s Begusarai district, where authorities have launched an aggressive “bulldozer drive” to clear alleged encroachments near the Lohia Nagar railway crossing, over 60 small shops and huts belonging mostly to poor residents were demolished under heavy security. Among those affected was BJP worker Kundan Mahato, whose home and tea stall were razed without prior notice. In a video now viral on social media, Kundan—an avowed admirer of Prime Minister Narendra Modi and Union Minister Giriraj Singh—cut off his long hair before the cameras and removed the saffron ribbon he had proudly worn for years, tying it instead around his dog’s neck as a mark of protest. Saying the demolition had destroyed both his livelihood and dignity, he declared he would no longer associate with Modi or Giriraj Singh, adding that while he had no issue with Hinduism, he now had no faith left in the government whose bulldozer “rolled over his home today and could roll over his stomach tomorrow.” The drive follows BJP’s emergence as the single largest party in the recent Bihar elections, after which Deputy Chief Minister and Home Minister Samrat Choudhary ordered widespread bulldozer actions—under which Kundan’s property was also cleared.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  2 hours ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  2 hours ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  3 hours ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  3 hours ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  3 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  4 hours ago