HOME
DETAILS

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

  
December 09, 2025 | 8:07 AM

cebu pacific to launch direct manila-riyadh flights from march 2026

റിയാദ്: ഫിലിപ്പീൻസിലെ ജബറ്റ് വിമാനക്കമ്പനിയായ സെബു പസഫിക് (Cebu Pacific), തങ്ങളുടെ മിഡിൽ ഈസ്റ്റ് നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാ​ഗമായി, 2026 മാർച്ച് ഒന്ന് മുതൽ റിയാദിനും മനിലയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കാൻ കമ്പനി തീരുമാനിച്ചു.

സഊദി അറേബ്യയും ഫിലിപ്പീൻസും തമ്മിലുള്ള കണക്ടിവിറ്റി ഈ പുതിയ സർവിസ് ശക്തിപ്പെടുത്തും. ഇത് ഫിലിപ്പീൻസിലെ പ്രവാസികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കുമിടയിലെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ സഹായിക്കും.

സർവിസ് സമയക്രമം

പുതിയ റൂട്ടിൽ ആഴ്ചയിൽ നാല് സർവിസുകൾ നടത്തുമെന്നാണ് എയർലൈൻ അറിയിച്ചിട്ടുള്ളത്.

റിയാദിൽ നിന്ന് മനിലയിലേക്ക്: എല്ലാ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവിസ് ഉണ്ടായിരിക്കും. 

മനിലയിൽ നിന്ന് റിയാദിലേക്ക്: എല്ലാ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും സർവിസ് നടത്തും.

ഈ സമയക്രമം യാത്രക്കാർക്ക്, പ്രത്യേകിച്ച് ഗൾഫിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും (Southeast Asia) ഇടയിൽ ജോലിക്കോ വിനോദത്തിനോ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകും എന്ന് എയർലൈൻ അറിയിച്ചു.

SAR 1 നിരക്കിൽ ടിക്കറ്റ് ഓഫർ

പുതിയ റൂട്ട് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി സെബു പസഫിക് ഒരു പ്രത്യേക പ്രൊമോഷണൽ ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചു. റിയാദിനും മനിലയ്ക്കും ഇടയിലുള്ള വൺവേ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക്  ഒരു സഊദി റിയാൽ (SAR 1) മാത്രമായിരിക്കും.

ഓഫർ കാലാവധി: 2025 ഡിസംബർ 9 മുതൽ 13 വരെ.

യാത്രാ കാലയളവ്: 2026 മാർച്ച് 1 മുതൽ ഒക്ടോബർ 31 വരെ.

അതേസമയം, ഈ ഓഫറിൽ അധിക സർചാർജുകളും മറ്റ് ഫീസുകളും ഉൾപ്പെടുന്നില്ല എന്ന് എയർലൈൻ വ്യക്തമാക്കി.

Cebu Pacific, the Philippines' leading low-cost carrier, is expanding its Middle East network with direct flights between Manila and Riyadh starting March 1, 2026, offering affordable travel options for Filipino migrant workers and their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  4 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  4 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  4 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  4 days ago