HOME
DETAILS

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

  
December 09, 2025 | 1:29 PM

rahul-gandhi-strongly-criticizes-rss-during-loksabha-sir-discussion

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ലെന്നും, അവര്‍ പിന്തുടരുന്നത് അരാജകത്വമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ എസ്.ഐ.ആര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

' മഹാത്മാ ഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ആര്‍എസ്എസ് ഇല്ലാതാക്കി. വോട്ടിന് വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. ഇന്ത്യയുടെ യൂണിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പല കാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. 

ആര്‍എസ്എസിന് എതിര് നില്‍ക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന്‍ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്,' രാഹുല്‍ ഗാന്ധി പറഞ്ഞു. 

മാത്രമല്ല തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അപ്പാടെ അട്ടിമറിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ സഭയില്‍ വാഗ്വാദമുണ്ടായി. ഇലക്ഷന്‍ കമ്മീഷന്‍ എങ്ങനെയാണ് വോട്ട് കൊള്ള നടത്തിയതെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, ഭരണ പക്ഷം നിരന്തരം തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul Gandhi criticized the RSS in the Lok Sabha, accusing it of opposing equality and promoting anarchy during the S.I.R. discussion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 hours ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  5 hours ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  5 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  6 hours ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  6 hours ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 hours ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  8 hours ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  8 hours ago