എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കൊച്ചി: എറണാകുളം മലയാറ്റൂരിൽ കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെയടക്കം വിശദമായ ചോദ്യം ചെയ്ത് വരികയാണ്. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്ര പ്രിയ(19)യെ ആണ് മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിൽ ഗ്രൗണ്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച്ച മുതൽ കാണാനില്ലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയക്ക് അയച്ചിട്ടുണ്ട്. ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
A missing student in Malayattoor, Ernakulam, was found dead. Police are investigating, questioning her male friend, and determining whether it was suicide or murder. The body has been sent for post-mortem.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."