കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
ഇടുക്കി: വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് വട്ടവട പഞ്ചായത്ത് പരിധിയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് കടവരി വാര്‍ഡില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഐ സ്ഥാനാര്‍ഥി രാമരാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എല്‍ഡിഎഫ് എതിരില്ലാതെ ജയിക്കുന്ന വാര്‍ഡാണ് കടവരി. ഇവിടെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
BJP announces a hartal in Vattavada tomorrow from 9 AM to 6 PM, protesting the alleged assault of its workers by LDF during the panchayat elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."