HOME
DETAILS

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

  
December 10, 2025 | 2:06 AM

sir petitions have been moved to the 18th

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന സംസ്ഥാന സർക്കാർ ആവശ്യം തൽക്കാലം പരിഗണിക്കാതെ സുപ്രിംകോടതി. നിലവിലെ സമയപരിധിയായ ഈ മാസം 18ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ടെന്നും കൂടുതൽ കാലാവധി നീട്ടണോ വേണ്ടയോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്്, ജസ്റ്റിസ് ജോയ് ബാഗ്ചി മല്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും രാഷ്ട്രീയ പാർട്ടികളും സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്. 

ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി കേരളത്തിൽ രണ്ടുതവണ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് വരെ 97.42 ശതമാനം ഫോമുകളും ഡിജിറ്റൈസ് ചെയ്തു. ആവശ്യമെങ്കിൽ സമയം കൂടുതൽ നീട്ടുമെന്ന് കമ്മിഷൻ വ്യക്തമാക്കി.  എസ്.ഐ.ആർ വിഷയത്തിൽ സംസ്ഥാനങ്ങളിലെ ഹരജികൾ വേർതിരിച്ച് വാദം കേൾക്കും. വിഷത്തിൽ തുടർച്ചയായി ഹരജികൾ സമർപ്പിക്കുന്നതിൽ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പശ്ചിമ ബംഗാളിൽനിന്നുള്ള ഹരജി പരിഗണിക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കി. ബി.എൽ.ഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം. വിഷയത്തിൽ ആവശ്യമായ ഉത്തരവുകൾ നൽകാൻ തയാറാണെന്നും ബെഞ്ച് വ്യക്തമാക്കി.

“sir petitions have been moved to the 18th; if needed, the date will be extended, says the election commission.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  2 hours ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  11 hours ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  11 hours ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  12 hours ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  12 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  13 hours ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  13 hours ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  14 hours ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  14 hours ago