HOME
DETAILS

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

  
Web Desk
December 10, 2025 | 3:40 AM

only one vote cast in remote pachakkanam booth in kumaly

 

കുമളി: മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തില്‍ ചെറിയ ബൂത്തായ പച്ചക്കാനത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത് ഒരേയൊരാള്‍. പച്ചക്കാനം എസ്റ്റേറ്റിലെ ജീവനക്കാരനായ സില്‍വസ്റ്റര്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 29 വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ 16 പുരുഷന്‍മാര്‍ക്കും 13 സ്ത്രീകള്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. 

കുമളി പഞ്ചായത്തിലെ പതിമ്മൂന്നാം വാര്‍ഡായ മുല്ലപ്പെരിയാറിലെ രണ്ടാം നമ്പര്‍ ബൂത്തായ പച്ചക്കാനം പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തണമെങ്കില്‍ കുമളിയില്‍ നിന്ന് 35 കിലോമീറ്റര്‍ യാത്ര ചെയ്താലേ എത്താന്‍ കഴിയൂ.

2020ലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ വൈദ്യുതിയും വെള്ളവും എത്തിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും മൊബൈല്‍ നെറ്റ്‌വര്‍ക്ക് പേരിനു പോലും ലഭ്യമല്ല. മന്നാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും. രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് പോളിങ് ബൂത്തില്‍ ഉണ്ടായിരുന്നത്.

 

In the Kumaly panchayat of Mullaperiyar, the small and remote polling booth at Pachakkanam registered only one vote this election. The lone voter was Silvester, an employee of the Pachakkanam estate. Although the booth has 29 registered voters (16 men and 13 women), only Silvester arrived to cast his vote.This booth, listed as Booth No. 2 in Ward 13 of the Kumaly panchayat, is located inside the Periyar Tiger Reserve, making accessibility difficult. Reaching it requires a 35 km journey from Kumaly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  an hour ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  an hour ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  an hour ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  2 hours ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  2 hours ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  2 hours ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  2 hours ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  3 hours ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  3 hours ago