വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്
തിരുവനന്തപുരം: ഇലക്ഷന്‍ -ക്രിസ്മസ് ദിനങ്ങളില്‍ വില്‍പ്പനക്കായി തയാറാക്കിയ 13 ലിറ്റര്‍ ചാരായവും 110 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി പെരിങ്ങമ്മല സ്വദേശി സിന്ദു നെയ്യാറ്റിന്‍കര എക്‌സൈസിന്റെ പിടിയിലായി. സിന്ധു എന്നു വിളിപ്പേരുള്ള രാജീവ് (56) ആണ് എക്‌സൈസിന്റെ പിടിയിലായത്. സുഹൃത്തിന്റെ ഒറ്റമുറി വീട്ടില്‍ രഹസ്യമായാണ് ചാരായം വാറ്റി സ്‌കൂട്ടറില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
പെരിങ്ങമ്മലയിലെ വീട്ടില്‍ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് ഇവിടെ പരിശോധന നടത്തിയത്. ചാരായം വാറ്റാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, സ്റ്റൗ, ഗ്യാസ് കുറ്റി, സ്‌കൂട്ടര്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയായ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.
സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്കാരി കേസുകള്‍ നിലവിലുണ്ടെന്നും എക്‌സൈസ് പറഞ്ഞു. ഇലക്ഷന്‍ ദിനത്തില്‍ മദ്യശാലകള്‍ അവധിയായിരുന്നതിനാല്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഇയാളെ പിടികൂടിയത്.
അട്ടപ്പാടിയില്‍ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നു
പാലക്കാട് അട്ടപ്പാടിയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് പാടവയല്‍ കിണറ്റുക്കര മലനിലയില്‍ നിന്നും 110 കഞ്ചാവു ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു. അഗളി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഞ്ചാവ് തോട്ടം നശിപ്പിക്കുന്നത്.
രണ്ടാഴ്ചക്കിടെ പത്തിലധികം തോട്ടങ്ങളില്‍ നിന്നായി 3797 കഞ്ചാവ് ചെടികളാണ് എക്‌സൈസ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പാടവയല്‍ പ്രദേശത്തെ ആറിലമലയില്‍ നിന്നും എക്‌സൈസ് സംഘം 763 കഞ്ചാവു ചെടികള്‍ നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 22നാണ് കാട് കയറി കഞ്ചാവ് തോട്ടങ്ങള്‍ പാടേ നശിപ്പിക്കുന്ന സ്‌പെഷല്‍ ഡ്രൈവ് ഊര്‍ജിതമാക്കിയത്. അന്ന് പാടവയല്‍ പ്ലാമരത്തോട് ഉന്നതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആരെല്ലാമലയിലെ 120 കഞ്ചാവ് ചെടികളും നശിപ്പിച്ചിരുന്നു.
Excise officials in Neyyattinkara arrested Rajeev (56), also known as Sindhu, a resident of Peringammala, for producing and selling illicit liquor in connection with the Election–Christmas season. Officers seized 13 liters of arrack, 110 liters of wash, and equipment used for distillation from a friend’s single-room house where the activity was being carried out secretly.
The accused had reportedly been distilling arrack and selling it using a scooter. Acting on confidential information, the excise team conducted a raid and took into custody the brewing vessels, stove, gas burner, and scooter. Authorities are also investigating the involvement of the house owner.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."