HOME
DETAILS

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

  
December 11, 2025 | 3:39 AM

Pinarayi Vijayan Criticizes KPCC Remarks on Rape Complaint Against Rahul Mankootathil

 


കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വന്നാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

യഥാര്‍ത്ഥ വസ്തുതകള്‍ ഭീഷണിയെതുടര്‍ന്ന് തുറന്നുപറയാന്‍  ഭയപ്പെടുകയാണ് യുവതികളെന്നും ഇരയായ ആളുകള്‍ പങ്കുവച്ച ആശങ്കകള്‍ പരിശോധിച്ചാല്‍ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്നും അതിനാല്‍ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്‌ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫ് പ്രതികരിച്ചത് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടിരുന്നത്.

രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എല്‍ഡിഎഫിന് വലിയ തോതിലുള്ള പിന്തുണ ജനങ്ങളില്‍ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എല്‍ഡിഎഫിന് ചരിത്ര വിജയം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്റെ മേഖലയിലടക്കം എല്‍ഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എല്‍ഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. ശബരിമലയുടെ കാര്യത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്.

 അതില്‍ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികളടക്കം ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍, യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരേ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്്‌ലാമിയെ മുസ്്‌ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്്‌ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്്‌ലാമിയുമായി കൂട്ടുകൂടിയതെങ്കില്‍ അതൊന്നും ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ്യമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Kerala Chief Minister Pinarayi Vijayan criticized KPCC president Sunny Joseph for calling the second rape complaint against Rahul Mankootathil “well-drafted” and legally engineered. Responding to media questions, the CM said society will not accept attempts to justify or downplay sexual misconduct and warned that more serious revelations may emerge. He stated that young women fear speaking the full truth due to threats to their lives, and survivors worry they may be harmed if they disclose everything. Pinarayi also remarked that statements by the UDF convener in the actress assault case reflect the UDF’s official stance, while reiterating that both the state and public stand firmly with the survivor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  3 hours ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 hours ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 hours ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  3 hours ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  4 hours ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  4 hours ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  4 hours ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  5 hours ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  5 hours ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  5 hours ago