HOME
DETAILS

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

  
Web Desk
December 11, 2025 | 8:05 AM

company fires young woman for consistently arriving early at office

മാഡ്രിഡ്: ഓഫിസില്‍ സ്ഥിരമായി ലേറ്റായി എത്തുന്നതും അതിന്റെ പേരിലുണ്ടാകുന്ന നടപടിയും സര്‍വ്വ സാധാരണമാണ്.  എത്ര മുന്നറിയിപ്പ് കൊടുത്താലും കൃത്യസമയത്ത് ജോലിക്കെത്താത്തവരാകും അവര്‍.  ഇക്കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവങ്ങളും  നാം കേള്‍ക്കുന്നതാണ്. എന്നാല്‍ സ്ഥിരമായി നേരത്തെ എത്തുന്നതിന് നടപടി നേരിടേണ്ടി വരുന്നത് കേട്ടിട്ടുണ്ടോ.  എന്നാല്‍ ഇവിടെയിതാ അത്തരത്തില്‍ ഒരു സംഭവം.  രണ്ട് വര്‍ഷത്തോളം പതിവായി ജോലിക്ക് നേരത്തെ എത്തിയതിന് ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടിരിക്കുകയാണ് സ്‌പെയിനിലെ ഒരു കമ്പനി.  ഇതിനെ ചോദ്യം ചെയ്തുകൊണ്ട് യുവതി കോടതിയെ സമീപിച്ചെങ്കിലും തൊഴിലുടമക്കൊപ്പമായിരുന്നു കോടതിയും.

കമ്പനിയിലെ മിടുക്കിയായ ജോലിക്കാരിയാണ് നടപടി നേരിട്ടിരിക്കുന്നത്. രാവിലത്തെ 7.30ന്റെ ഷിഫ്റ്റിന് 22 കാരി എന്നും 40 മിനിറ്റ് നേരത്തെ 6.45 നും 7 നും ഇടയിലാണ് ഓഫിസിലെത്തിയിരുന്നത്. ഷിഫ്റ്റിന് മുമ്പ് എത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും യുവതി ഓഫിസില്‍ നേരത്തെ ഹാജരായി. 7.30ന് മുന്‍പ് എത്തിയെങ്കിലും ആ സമയത്ത് അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് തൊഴിലുടമ ചൂണ്ടിക്കാട്ടുന്നു. മേലധികാരി ഇതിനെ ചോദ്യം ചെയ്‌തെങ്കിലും യുവതി അത് അവഗണിക്കുകയായിരുന്നു. ഒടുവില്‍ അവരെ പിരിച്ചു വിടാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. 

തന്നെ പുറത്താക്കിയത് അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്‌പെയിനിലെ അലികാന്റ സോഷ്യല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. നേരത്തെ എത്തുന്നതിലൂടെ ഒന്നും കമ്പനിയിലേക്ക് സംഭാവന ചെയ്യുന്നില്ലെന്നാണ് കമ്പനി ഉടമ പറയുന്നത്. മറിച്ച് നിര്‍ദേശങ്ങള്‍ അവഗണിക്കുക മാത്രമാണ് ചെയ്തതെന്നും തൊഴിലുടമ വാദിച്ചു. നിരവധി തവണ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള്‍ അവര്‍ അവഗണിച്ചെന്ന് ജഡ്ജിമാര്‍ക്ക് മനസിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ എത്തുന്നത് ഒരു പ്രശ്‌നമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതേസമയം, ജോലിസ്ഥലത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 യുവതി ലംഘിച്ചുവെന്നും കോടതി പറഞ്ഞു.

a young woman was reportedly fired from her job after consistently arriving early at the office, leading to widespread discussion about workplace policies and fairness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  6 hours ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  7 hours ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  7 hours ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  7 hours ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  8 hours ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  8 hours ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  8 hours ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  8 hours ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  8 hours ago