ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു
ഹൈദരാബാദ്: ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസിയെ നേരിൽ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആരാധകർക്ക് സുവർണ്ണാവസരം ഒരുങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട് (GOAT) ടൂറിന്റെ ഭാഗമായി ശനിയാഴ്ച ഇന്ത്യയിലെത്തുന്ന മെസിക്കായി വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കുന്നത്. എന്നാൽ, മെസിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾക്കും കൂടിക്കാഴ്ചകൾക്കുമായി ആരാധകർക്ക് വലിയ തുക മുടക്കേണ്ടിവരും. മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പാക്കേജിന് ജിഎസ്ടിക്ക് പുറമെ 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മെസിക്കൊപ്പം ചിത്രങ്ങളെടുക്കാനും കൂടിക്കാഴ്ചകൾക്കുമായി വിവിധ പാക്കേജുകളാണ് സംഘാടകർ അവതരിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന പാക്കേജ് (10 ലക്ഷം + ജിഎസ്‌ടി)
മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ.
മെസി കൈയൊപ്പിട്ട അർജന്റീന ജേഴ്സി.
ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് സാക്ഷ്യം വഹിക്കാൻ അവസരം.
മെസി പെനൽറ്റി കിക്ക് എടുക്കുന്നത് നേരിൽ കാണാം.
അത്താഴവിരുന്നിൽ പങ്കെടുക്കാൻ അവസരം.
ഫാദർ-സൺ പാക്കേജ് (12.50 ലക്ഷം + ജിഎസ്‌ടി)
അച്ഛനും മകനും മെസിയെ ഒറ്റയ്ക്ക് കാണാനുള്ള അവസരം.
ഒരാൾക്ക് മാത്രം മെസിക്കൊപ്പം ഫോട്ടോ എടുക്കാം.
രണ്ടുപേർക്കും മെസി കൈയൊപ്പിട്ട ജേഴ്സി ലഭിക്കും.
പെനൽറ്റി കിക്ക് കാണാനും അത്താഴവിരുന്നിൽ പങ്കെടുക്കാനും അവസരം.
ഫാമിലി പാക്കേജ് (25 ലക്ഷം + ജിഎസ്‌ടി)
രണ്ട് പേർക്ക് മെസിയുടെ കൂടെ ഫോട്ടോ എടുക്കാം.
രണ്ട് പേർക്ക് മെസിയുടെ കൈയൊപ്പോടെയുള്ള ജേഴ്സി.
നാലുപേർക്ക് മെസി പെനൽറ്റി കിക്ക് എടുക്കുന്നത് കാണാനും അത്താഴവിരുന്നിൽ പങ്കെടുക്കാനും അവസരം.
കോർപ്പറേറ്റ് പാക്കേജ് (95 ലക്ഷം + ജിഎസ്‌ടി)
കോർപ്പറേറ്റ് തലത്തിലുള്ള ആദരം.
മെസിയിൽ നിന്ന് മൊമെന്റോ വാങ്ങാനുള്ള അവസരം.
കോർപ്പറേറ്റ് ടീം അംഗങ്ങൾക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാം.
ടീം അംഗങ്ങൾക്ക് മെസി കൈയൊപ്പിട്ട ജേഴ്സി.
പതിമൂന്നിന് കൊൽക്കത്തയിലെത്തുന്ന മെസി അന്ന് വൈകിട്ട് ഹൈദരാബാദ് സന്ദർശിക്കും. തുടർന്ന് 14ന് മുംബൈയിലും 15ന് ഡൽഹിയിലും എത്തും. ഹൈദരാബാദിൽ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് എത്തുന്ന മെസി ഉപ്പൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7ന് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. സിംഗരേനി ആർആർ-9 ടീമും മെസി ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള പ്രദർശന മത്സരത്തിൻ്റെ അവസാന അഞ്ച് മിനിറ്റാകും മെസി ഗ്രൗണ്ടിലിറങ്ങുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസിക്കൊപ്പം ഗ്രൗണ്ടിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ൽ കൊൽക്കത്തയിൽ വെനസ്വേലക്കെതിരായ സൗഹൃദ മത്സരം കളിക്കാനാണ് മെസി ഇതിന് മുൻപ് ഇന്ത്യയിലെത്തിയത്. അർജന്റീനയുടെ നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
football legend lionel messi is arriving in india after a 14-year gap for the 'goat' tour. fans have a golden chance to meet him, but it comes at a premium price. the cheapest package to get an exclusive photo with messi starts at ₹10 lakhs (plus gst). other private meeting and corporate packages go up to ₹95 lakhs, offering opportunities like a signed jersey, attending a dinner, and watching him take a penalty kick. messi will visit hyderabad, mumbai, and delhi, with a public event scheduled at uppal stadium in hyderabad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."