പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും മികച്ച മുന്നേറ്റം നടത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡഎ നേടിയ വിജയം മതനിരപേക്ഷരതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയശക്തികളുടെ കുടില തന്ത്രങ്ങളിലും ദുഷ്പ്രചാരണങ്ങളിലും ജനങ്ങള്‍ അകപ്പെടാതിരിക്കാന്‍ ഇനിയും ശക്തമായ ജാഗ്രത പുലര്‍ത്തേണ്ടതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് ജനങ്ങളുടെ എല്ലാ പിന്തുണ ആര്‍ജ്ജിച്ച് മുന്നോട്ടുപോകാനുള്ള ചര്‍ച്ചകളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ പൊട്ടിത്തെറി
തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ രൂക്ഷമായ പൊട്ടിത്തെറികൾ ഉണ്ടാകുന്നതും തലസ്ഥാനത്തെ ശ്രദ്ധേയമായ സംഭവമാണ്. മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി വനിതാ നേതാവ് ഗായത്രി ബാബു രംഗത്തെത്തി. "പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം," "അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം," തുടങ്ങിയ വാക്കുകളിലൂടെയായിരുന്നു വിമർശനം.
ഈ ആഭ്യന്തര കലഹം എൽഡിഎഫിനെ പ്രതിരോധത്തിലാക്കുമ്പോൾ, ബിജെപിക്ക് ആശംസകൾ നേർന്ന് തരൂർ നടത്തിയ പ്രസ്താവന യുഡിഎഫ് എന്ന നിലയിൽ രാഷ്ട്രീയ നേട്ടം മുതലെടുക്കുന്നതിൽ കോൺഗ്രസ് എംപിക്ക് സംഭവിച്ച പിഴവാണോ എന്നും വിലയിരുത്തപ്പെടുന്നു.
reacting to the setback, the chief minister said the outcome was not as expected and assured that necessary corrections will be made while moving forward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."