വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; പുറത്താകുന്നവർ കൂടുന്നു; തിരികെ കിട്ടാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു
തിരുവനന്തപുരം: ബിഹാറിനു പിന്നാലെ കേരളത്തിലും വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിൽ ലക്ഷക്കണക്കിനുപേർ പുറത്ത്. തിരികെ ലഭിക്കാത്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ഇന്നലെ രാവിലെ 10 വരെയുള്ള കണക്കു പ്രകാരം 25, 01,012 പേരെയാണ് ഈ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്- ആകെയുള്ള വോട്ടർമാരുടെ 8.98%. ഇത്രയും പേർ ഈ മാസം 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ വോട്ടർപട്ടികയിൽനിന്ന് പുറത്താകും. ഇതിൽ 6,44,547 (2.31%) പേർ മരണപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. 7,11,958 പേരെ കണ്ടെത്താൻ കഴിയാത്തവരുടെ വിഭാഗത്തിലും 8,19,346 പേരെ സ്ഥിരമായി താമസം മാറിയവരുടെ വിഭാഗത്തിലും 1,31,530 പേരെ ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരുടെ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
1,93,631 പേർ വിവിധ കാരണങ്ങളാൽ എന്യൂമറേഷൻ ഫോം തിരികെ നൽകുന്നില്ലെന്നും തെരഞ്ഞെടുപ്പ കമ്മിഷൻ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർ കരടുപട്ടികയിൽനിന്ന് പുറത്താകുന്നത്. അതേസമയം ഫോം തിരികെ ലഭിക്കാത്തവരുടെ കണക്കിൽ രാഷ്ട്രീയ പാർട്ടികൾ സംശയം ഉന്നയിച്ചു. ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത യോഗത്തിലാണ് പാർട്ടി പ്രതിനിധികൾ സംശയമുന്നയിച്ചത്. ഡിസംബർ ആറിനു ചേർന്ന യോഗത്തിൽ 20 ലക്ഷമായിരുന്നു കണ്ടെത്താനാകാത്തവരുടെ എണ്ണം. ഒരാഴ്ചയ്ക്ക് ശേഷം അഞ്ച് ലക്ഷം കൂടി 25 ലക്ഷത്തിനു മുകളിലായി. മരണപ്പെട്ടവരെന്നും സ്ഥിരമായി താമസം മാറിയവരെന്നും ബി.എൽ.ഒമാർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് രേഖകൾ പരിശോധിച്ചല്ലെന്നും വിമർശനമുയർന്നു. ബൂത്ത് തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ടാൽ മാത്രമെ ഇതുസംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കരട് പട്ടികയ്ക്കു ശേഷം ആർക്കെങ്കിലും നോട്ടിസ് നൽകുകയാണെങ്കിൽ അതിനുള്ള കാരണവും ഏതൊക്കെ രേഖകൾ ഹാജരാക്കണമെന്ന കാര്യവും നോട്ടിസിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഫോം തിരികെ കിട്ടാത്തവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ പറഞ്ഞു. പേരോ, തിരിച്ചറിയൽ കാർഡ് നമ്പറോ, ബൂത്ത് നമ്പറോ എൽ.എ.സി അടിസ്ഥാനത്തിലോ തിരഞ്ഞാൽ കണ്ടുപിടിക്കാവുന്ന സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കരടിൽ പുറത്താകുന്നവർ,
| ജില്ല | ആകെ വോട്ടർമാർ | തിരികെ ലഭിക്കാത്ത എന്യൂമറേഷൻ ഫോമുകൾ |
| കാസർകോട് | 10,76,256 | 63,114 |
| വയനാട് | 6,41,710 | 37,422 |
| കൊല്ലം | 2144527 | 168018 |
| മലപ്പുറം | 34,13,174 | 1,79,673 |
| പാലക്കാട് | 2331567 | 200070 |
| തൃശൂർ | 26,50,163 | 2,56,842 |
| എറണാകുളം | 26,53,065 | 3,34,962 |
| ഇടുക്കി | 9,00,468 | 1,28,333 |
| കോഴിക്കോട് | 26,58,847 | 1,94,588 |
| തിരുവനന്തപുരം | 28,47,907 | 4,36,857 |
| പത്തനംതിട്ട | 10,47,976 | 1,00,948 |
| ആലപ്പുഴ | 17,58,938 | 1,44,253 |
| കോട്ടയം | 16,11,002 | 1,66,010 |
| കണ്ണൂർ | 21,13,255 | 89,932 |
sir the number of people being removed is increasing and the number of forms not returned has crossed 25 lakhs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."