HOME
DETAILS

മണ്ണ്-മണല്‍ കടത്തിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

  
backup
September 10 2016 | 01:09 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86


കോട്ടയം: മണ്ണ്-മണല്‍ കടത്തിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത്.
ഓണാവധികളിലും അനധികൃത മണ്ണ്-മണല്‍ ഖനനവും കടത്തും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സണ്ണി ജോണിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ സി. എ ലത ഉത്തരവായി. ഇത് കൂടാതെ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പരിശോധന ശക്തമാക്കണമെന്നും ആര്‍.ഡി.ഒ മാര്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പൊലിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത മണ്ണ് -മണല്‍ കടത്ത് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0481 2562201 എന്ന ഫോണ്‍ നമ്പരിലും സ്‌ക്വാഡ് മേധാവി എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ 8547610057 എന്ന ഫോണ്‍ നമ്പറിലും അറിയിക്കാവുന്നതാണ്. അതത് പൊലിസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച പരാതി നല്‍കാം.
അവധി ദിവസങ്ങളില്‍ ഇന്ന് കലക്‌ട്രേറ്റിലെ സൂപ്രണ്ട് എസ്. ഹൂസൈനുദീനും (9446109471) നാളെ ഹുസൂര്‍ ശിരസ്തദാര്‍ കെ. എ മുഹമ്മദ് ഷാഫിക്കും (8547610059) 12 നും 16 നും എല്‍.എ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി.ഡി ജോണിനും (8547610054) 13 ന് ജൂനിയര്‍ സൂപ്രണ്ട് അഷ്‌റഫിനും (9447114385) 14 ന് ജൂനിയര്‍ സൂപ്രണ്ട് മാത്യു വര്‍ഗ്ഗീസിനും (9446371832) 15 ന് സീനിയര്‍ സൂപ്രണ്ട് ബീബാസിനും (9495179221) മാണ് ജില്ലാതല സ്‌ക്വാഡിന്റെ നിയന്ത്രണ ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago