വാളയാർ ആൾക്കൂട്ട ആക്രമണ കൊലപാതകം: അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക സംഘത്തിന്; 10 ലക്ഷം രൂപ ധനസഹായം, കുറ്റപത്രം ഉടൻ
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ കൊല്ലപ്പെട്ട കേസിൽ സർക്കാർ നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) കേസ് അന്വേഷിക്കും. കുടുംബവുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി.
സർക്കാർ നൽകിയ പ്രധാന ഉറപ്പുകൾ
മൃതദേഹം ഏറ്റെടുക്കില്ലെന്ന കുടുംബത്തിന്റെ നിലപാടിനെത്തുടർന്ന് പാലക്കാട് ആർ.ഡി.ഒ നടത്തിയ ചർച്ചയിലാണ് താഴെ പറയുന്ന ഉറപ്പുകൾ നൽകിയത്:
രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകും.ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും.കേസിൽ ആൾക്കൂട്ട കൊലപാതകം (Mob Lynching) എന്ന വകുപ്പ് ഉൾപ്പെടുത്തും. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കുന്നതോടെ മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കൾ സമ്മതിച്ചു.
രാഷ്ട്രീയ പ്രതിഷേധം ശക്തം
സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തുന്നത്.വി.ഡി. സതീശൻ. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കെ.സി. വേണുഗോപാൽ- ദളിത് തൊഴിലാളിയുടെ കൊലപാതകത്തിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ രാം നാരായണനെ മണിക്കൂറുകളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ഈ ക്രൂരതയ്ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."