HOME
DETAILS

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

  
Web Desk
December 23, 2025 | 1:14 PM

uae central bank cancels omda exchange license and imposes ten million dirham fine for major violations

അബൂദബി: യുഎഇ സെൻട്രൽ ബാങ്കിന്റെ കർശന നടപടികൾ തുടരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനമായ 'ഓംഡ എക്സ്ചേഞ്ചിന്' (Omda Exchange) 10 മില്യൺ ദിർഹം പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ നിയമങ്ങളിലും അനുബന്ധ നിയന്ത്രണങ്ങളിലും ഓംഡ എക്സ്ചേഞ്ച് ഗുരുതരമായ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് ഇവരെ നീക്കം ചെയ്യാൻ തീരുമാനിച്ചത്.

സെൻട്രൽ ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡിക്രീറ്റൽ ഫെഡറൽ നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇയിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സിബിയുഎഇ (CBUAE) ഇതിലൂടെ ലക്ഷ്യമിടുന്നത്.

സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്താനും സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത നിലനിർത്താനും ഇത്തരം പരിശോധനകൾ അത്യന്താപേക്ഷിതമാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

ഈ വർഷം ആദ്യം സമാനമായ രീതിയിൽ മറ്റൊരു എക്സ്ചേഞ്ച് ഹൗസിനും 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും (AML) ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയാനുള്ള നയങ്ങളും (CFT) പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് മുൻപ് പല സ്ഥാപനങ്ങൾക്കും തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓംഡ എക്സ്ചേഞ്ചിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്.

നേരത്തെ, അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസും സെൻട്രൽ ബാങ്ക് റദ്ദാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ സംഘടനകൾക്ക് പണം നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യാന്തര ചട്ടങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമായാണ് യുഎഇ കാണുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന മുന്നറിയിപ്പാണ് സെൻട്രൽ ബാങ്ക് നൽകുന്നത്.

the uae central bank has fined omda exchange ten million dirhams and revoked its license due to regulatory violations. this move reinforces uae’s strict commitment to financial transparency, integrity, and preventing money laundering within the national exchange sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

Kerala
  •  3 hours ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 hours ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  3 hours ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  3 hours ago
No Image

ദുബൈയിൽ വിമാന ജീവനക്കാരിയായ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തി റഷ്യൻ യുവാവ്

uae
  •  3 hours ago
No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  4 hours ago
No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  4 hours ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  4 hours ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  5 hours ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  5 hours ago