HOME
DETAILS

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

  
December 23, 2025 | 6:22 PM

thrissur elderly woman attacked by two-member gang for gold chain cctv footage of broad daylight robbery surfaces

തൃശൂർ: ജില്ലയിലെ മായന്നൂർ മാങ്കുളത്ത് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാങ്കുളം പുത്തൻവീട്ടിൽ വിദ്യാവതി (78) എന്ന വയോധിക മോഷണത്തിനിരയായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ക്ഷീര കർഷകയായ വിദ്യാവതി ചിറങ്കരയിലെ ക്ഷീരസംഘത്തിലേക്ക് പാലുമായി നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരുടെ പിന്നാലെയെത്തിയ സംഘം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് അതിവേഗം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പഴയന്നൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്. കൂടുതൽ തെളിവുകൾക്കായി സമീപപ്രദേശങ്ങളിലെ മറ്റ് ക്യാമറകളും പൊലിസ് പരിശോധിച്ചുവരികയാണ്. 

 

 

In a brazen daylight robbery in Thrissur, a two-member gang attacked and robbed an elderly woman who was on her way to deliver milk. The attackers intercepted her on the street, assaulted her, and forcibly snatched her gold chain before fleeing. CCTV footage of the violent encounter has surfaced, sparking concern over public safety in the area as police launch a search for the suspects.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  5 hours ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  5 hours ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  6 hours ago
No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  6 hours ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  7 hours ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  7 hours ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  7 hours ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  7 hours ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  7 hours ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 hours ago