വിവാഹം നീട്ടിവെക്കണമെന്ന ആവശ്യം വഞ്ചനയാണെന്ന് യുവതി തെറ്റിദ്ധരിച്ചു; യുവാവിനെതിരെയുള്ള ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി
ഡൽഹി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ശിക്ഷിക്കപ്പെട്ട യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി. കേസിന് ആസ്പദമായ സംഭവത്തിന് ശേഷം ഇരുവരും വിവാഹിതരായി ഒന്നിച്ച് കഴിയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഈ നടപടി.
2021-ൽ മധ്യപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
തുടർന്ന്, കേസിൽ വിചാരണക്കോടതി പ്രതിക്ക് 10 വർഷം തടവും 55,000 രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
സുപ്രീം കോടതി ഇടപെടൽ
തുടർന്ന്, കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ കോടതി അതിജീവിതയുമായും, പ്രതിയുമായും സംസാരിച്ചു. ഇതുവഴി, വിവാഹം നീട്ടിവെക്കണമെന്ന യുവാവിന്റെ ആവശ്യം തന്നെ വഞ്ചിക്കാനാണെന്ന് യുവതി തെറ്റിദ്ധരിച്ചതാണ് പരാതിയിലേക്ക് നയിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
പിന്നീട്, കോടതിയുടെയും ഇരുവരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ജൂലൈയിൽ ഇരുവരും വിവാഹിതരായി. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്ന സാഹചര്യത്തിലാണ്, കീഴ്ക്കോടതികൾ വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.
The Supreme Court has quashed a rape case against a man who was accused of sexually exploiting a woman under the promise of marriage, citing that the complainant's behavior was "manipulative and vindictive". The court noted that the couple had married and were living together, making the continuation of the case an abuse of process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."