കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ കൂറുമാറിയ അംഗങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ് ജില്ല നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങൾ അടക്കം പത്തുപേരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അംഗങ്ങൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കിയത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയിൽ പ്രസിഡൻറായ എഎം നിധീഷിനെയും കോൺഗ്രസ് പുറത്താക്കി.
സുമ മാഞ്ഞുരാൻ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെആർ ഔസ്സേപ്പ്, ലിൻറോ പള്ളിപ്പറമ്പിൽ, നൂർജഹാൻ എന്നിവർക്ക് പുറമെ വിമതയായ ടെസി കല്ലറയ്കക്കൽ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്. ഇതോടൊപ്പം മറ്റത്തൂരിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കെ ആർ ഔസേപ്പിനെയും പുറത്താക്കി.
തൃശൂർ മറ്റത്തൂരിൽ ജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ഒന്നിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങൾക്കൊപ്പം രാജിവെച്ച കോൺഗ്രസുകാരും വോട്ടു ചെയ്തതോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറായി. സ്ഥാനാർഥി നിർണയം മുതൽ കോൺഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിൻറെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറിയെയും മണ്ഡലം പ്രസിഡൻറിനെയും കോൺഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോൺഗ്രസ് നടപടി.
the congress district leadership took strict action against members who switched sides during the chairman election of mattathur grama panchayat. ten people, including eight members who joined the bjp camp, were expelled from the congress party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."