ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി
ദുബൈ: നഗരത്തിലെ ഇ-സ്‌കൂട്ടർ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൈക്രോ-മൊബിലിറ്റി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ പരിഷ്കാരങ്ങളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഇനി മുതൽ ഇ-സ്‌കൂട്ടർ ഡ്രൈവിംഗ് പെർമിറ്റുകൾക്കായി 'RTA ദുബൈ' ആപ്പ്, 'ദുബൈ നൗ' ആപ്പ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
അനിയന്ത്രിതമായ ഇ-സ്‌കൂട്ടർ ഉപയോഗം തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ആർടിഎ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നിർദ്ദിഷ്ട ട്രാക്കുകളിലൂടെയും സൈക്ലിംഗ് പാതകളിലൂടെയും മാത്രമേ സ്കൂട്ടറുകൾ ഓടിക്കാവൂ. കൂടാതെ, നിശ്ചിത പ്രായപരിധിയിലുള്ളവർക്ക് ഡ്രൈവിംഗ് പെർമിറ്റ് നിർബന്ധമാണ്.
കൈറ്റ് ബീച്ച് പരിസരത്ത് സ്‌പോർട്‌സ് ട്രാക്കുകളിലും കാൽനട യാത്രക്കാരുടെ പാതകളിലും നിയമവിരുദ്ധമായി ഇ-സ്‌കൂട്ടർ ഓടിച്ച 90 പേരെ ദിവസങ്ങൾക്ക് മുമ്പ് ദുബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിടിക്കപ്പെട്ടവരിൽ ചിലർ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ സ്കൂട്ടർ ഓടിച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2025 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മാത്രം സ്കൂട്ടറുമായി ബന്ധപ്പെട്ട അപകടങ്ങളിലും അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന സംഭവങ്ങളിലും (Jaywalking) 13 പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേത്തുടർന്നാണ് പരിശോധനകളും ബോധവൽക്കരണ പരിപാടികളും അധികൃതർ ഊർജിതമാക്കിയത്.
ഇ-സ്‌കൂട്ടറുകൾ പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ ഗതാഗത മാർഗ്ഗമാണെങ്കിലും, വർദ്ധിച്ചുവരുന്ന അപകടങ്ങൾ പരിഗണിച്ച് റെസിഡൻഷ്യൽ ഏരിയകളിൽ ഇവ നിരോധിക്കണമെന്ന് ഒരു വിഭാഗം താമസക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പൂർണ്ണമായ നിരോധനം സാധാരണക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന് മറ്റ് ചിലർ വാദിക്കുന്നു. നിലവിൽ ജുമൈറ ബീച്ച് റെസിഡൻസസ് (JBR), വിക്ടറി ഹൈറ്റ്‌സ് തുടങ്ങിയ ഇടങ്ങളിൽ സ്കൂട്ടറുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
dubai authorities announce that e scooter permits can now be obtained digitally through official platforms making the process faster and more convenient riders must comply with traffic rules and safety regulations strict fines and penalties will be imposed on violators authorities urge public adherence to laws and promote responsible usage to ensure road safety and reduce accidents
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."