സഊദിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ മരുന്നുകൾ കയ്യിൽ കരുതുന്നവർക്ക് ഇനി ഓൺലൈൻ അനുമതി നിർബന്ധം
ന്യൂഡൽഹി\റിയാദ്: സഊദി അറേബ്യയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർ ചില പ്രത്യേക മരുന്നുകൾ കൈയ്യിൽ കരുതുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB). ഇന്ത്യയിൽ നിയമപരമായി ലഭിക്കുന്ന പല മരുന്നുകൾക്കും സഊദിയിൽ കർശന നിയന്ത്രണമോ നിരോധനമോ ഉള്ള സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
നിയന്ത്രിത മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമായി സഊദി അറേബ്യ പുതിയ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ തങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി (https://cds.sfda.gov.sa) എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾക്കും ഈ അനുമതി ബാധകമാണ്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മരുന്നുകളുടെ പട്ടിക പരിശോധിക്കുക: യാത്രയ്ക്ക് മുൻപായി സഊദി അധികൃതർ പുറത്തിറക്കിയ നിയന്ത്രിത/നിരോധിത മരുന്നുകളുടെ ഔദ്യോഗിക പട്ടിക പരിശോധിക്കേണ്ടതാണ്.
പരിധി നിശ്ചയിച്ചിട്ടുണ്ട്: നിശ്ചിത അളവിൽ കൂടുതൽ മരുന്നുകൾ കൊണ്ടുപോകുന്നത് ശിക്ഷാർഹമായ നടപടികൾക്ക് കാരണമായേക്കാം.
മുൻകൂർ അനുമതി: യാത്ര ചെയ്യുന്ന വ്യക്തിയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയോ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മരുന്നുകളുടെ വിശദാംശങ്ങൾ സമർപ്പിച്ച് അനുമതി വാങ്ങിയിരിക്കണം.
ഡോക്ടറുടെ കുറിപ്പടി: മരുന്നുകൾക്കൊപ്പം ഡോക്ടറുടെ ഒപ്പും സീലുമുള്ള ഒറിജിനൽ കുറിപ്പടി കരുതുന്നതും ഉചിതമായിരിക്കും.
ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വേദനസംഹാരികൾക്കും മാനസികാരോഗ്യ സംബന്ധിയായ മരുന്നുകൾക്കും സഊദിയിൽ കടുത്ത നിയന്ത്രണമുണ്ട്. അതിനാൽ നിയമനടപടികൾ ഒഴിവാക്കാൻ യാത്രക്കാർ നിർബന്ധമായും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എൻസിബി വ്യക്തമാക്കി.
travelers heading to saudi arabia must obtain online approval before carrying certain prescribed medicines authorities warn noncompliance may lead to penalties rule aims to regulate controlled drugs ensure safety streamline airport checks and protect public health for international passengers globally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."