HOME
DETAILS

പുതുവര്‍ഷാഘോഷത്തില്‍ മലയാളി വാങ്ങിയത് 125 കോടിയുടെ മദ്യം; വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് എറണാകുളം

  
January 03, 2026 | 3:08 AM

new year liquor sales surge in kerala

 


തിരുവനന്തപുരം: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്‍പനയില്‍ വന്‍ വര്‍ധന. 2025 ഡിസംബര്‍ 31ന് മാത്രം ഔട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പറേഷന്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷത്തലേന്നുമായി താരതമ്യം ചെയ്യുമ്പോള്‍ 16.93 കോടി രൂപ അധികം ലഭിച്ചു. 2024 ഡിസംബര്‍ 31ന് മദ്യവില്‍പന 108.71 കോടി രൂപയായിരുന്നു.

വില്‍പനയില്‍ എറണാകുളം കടവന്ത്ര ഔട്ലെറ്റ് ഒന്നാം സ്ഥാനത്തെത്തി. ഇവിടെ 1.17 കോടി രൂപയുടെ മദ്യമാണ് വിറ്റത്. പാലാരിവട്ടം (95.09 ലക്ഷം) രണ്ടാം സ്ഥാനവും എടപ്പാള്‍ (82.86 ലക്ഷം) മൂന്നാം സ്ഥാനവും നേടി. തൊടുപുഴ കഞ്ഞിക്കുഴി ഔട്ലെറ്റിലാണ് ഏറ്റവും കുറവ് വില്‍പന നടന്നത്- 4.61 ലക്ഷം.

വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവ ഉള്‍പ്പെടെ 2.07 ലക്ഷം കെയ്‌സാണ് പുതുവര്‍ഷത്തലേന്ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു. ഈ സാമ്പത്തിക വര്‍ഷം (2025-26) ഇതുവരെ ബവ്കോയുടെ മൊത്തം മദ്യവില്‍പന 15,717.88 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ഡിസംബര്‍ 31 വരെ രേഖപ്പെടുത്തിയ വില്‍പന 14,765.09 കോടി രൂപയായിരുന്നു.

 

As part of New Year celebrations, Kerala recorded a sharp rise in liquor sales. On December 31, 2025 alone, the Kerala State Beverages Corporation sold liquor worth ₹125.64 crore through outlets and warehouses—₹16.93 crore more than the previous year’s New Year’s Eve (₹108.71 crore on December 31, 2024).Ernakulam’s Kadavanthra outlet topped sales with ₹1.17 crore, followed by Palarivattom (₹95.09 lakh) and Edappal (₹82.86 lakh). The lowest sales were at the Kanjikuzhi outlet in Thodupuzha, with ₹4.61 lakh.A total of 2.07 lakh cases of foreign liquor, beer, and wine were sold on New Year’s Eve, up from 1.84 lakh cases last year. For the current financial year (2025–26) so far, total liquor sales have reached ₹15,717.88 crore, compared to ₹14,765.09 crore by December 31 in the previous financial year (2024–25).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago