'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം
ഡെറാഡൂൺ: ബീഹാറിലെ പെൺകുട്ടികലെ പരസ്യമായിയി അധിക്ഷേപിച്ച് ബിജെപി മന്ത്രിയുടെ ഭർത്താവ്. ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവാണ് ബീഹാറിലെ പെൺകുട്ടികളെ അപമാനിച്ചത്. ബിഹാറിൽ നിന്നുള്ള പെൺകുട്ടികളെ 20,000 മുതൽ 25,000 രൂപ വരെ നൽകിയാൽ വിവാഹത്തിന് ലഭ്യമാണെന്നാണ് ഇയാൾ പറഞ്ഞത്.
ഗിർധാരി ലാൽ സാഹുവിന്റെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമർശത്തിനെതിരെ കോൺഗ്രസും ബിഹാർ വനിതാ കമ്മീഷനും രംഗത്തെത്തി.
അൽമോറയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഗിർധാരി ലാൽ സാഹുവിന്റെ അധിക്ഷേപകരമായ പ്രസംഗം. "നിങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട, ബിഹാറിൽ നിന്ന് ഞങ്ങൾ പെൺകുട്ടികളെ കൊണ്ടുവന്നു തരാം. 20,000 രൂപയോ 25,000 രൂപയോ നൽകിയാൽ അവിടെ നിന്ന് പെൺകുട്ടികളെ കിട്ടും" എന്നായിരുന്നു ഇയാൾ സദസ്സിനോട് പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ (BSWC) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ സാഹുവിന് ഉടൻ നോട്ടീസ് അയക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ അപ്‌സര വ്യക്തമാക്കി. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഭർത്താവ് തന്നെ ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ നടത്തുന്നത് ലജ്ജാകരമാണെന്ന് ബിഹാർ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിവാദം കൊഴുത്തതോടെ ഗിർധാരി ലാൽ സാഹുവിനെ ബിജെപി നേതൃത്വം കൈയ്യൊഴിഞ്ഞു. സാഹുവിന് പാർട്ടിയുമായി ഔദ്യോഗിക ബന്ധമില്ലെന്നും പ്രസ്താവനയെ അപലപിക്കുന്നുവെന്നും ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. സമ്മർദ്ദം ശക്തമായതോടെ തന്റെ വാക്കുകൾ സുഹൃത്തുക്കൾക്കിടയിലെ തമാശ മാത്രമായിരുന്നുവെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി സാഹു രംഗത്തെത്തി.
രാജ്യത്തെ പെൺമക്കളെ ഒന്നടങ്കം അധിക്ഷേപിച്ച സാഹുവിനും ബിജെപിക്കുമെതിരെ ശക്തമായ നിയമനടപടി വേണമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ ആവശ്യപ്പെട്ടു.
uttarakhand authorities face backlash after the husband of the women and child welfare minister made a controversial remark about bihar girls being “available for 25,000 rupees.” public protests and social media outrage are intensifying demanding accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."