HOME
DETAILS

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

  
January 04, 2026 | 2:26 AM

congress to launch 45-day nationwide protest against centre in three phases over job guarantee scheme sabotage

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരേ കോൺഗ്രസ് മൂന്ന് ഘട്ടങ്ങളിലായി 45 ദിവസം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. 'എം.ജി.എൻ.ആർ.ഇ.ജി.എ ബച്ചാവോ സംഗ്രാം' എന്ന പേരിൽ ഈ മാസം 10 മുതൽ ഫെബ്രുവരി 25 വരെയാണ് പ്രതിഷേധ പരിപാടികൾ നടത്തുകയെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവർ അറിയിച്ചു.  ജില്ലാതല പത്രസമ്മേളനങ്ങൾ, ഏകദിന ഉപവാസങ്ങൾ, കുത്തിയിരിപ്പ് സമരങ്ങൾ, ജില്ലാ ഓഫിസുകളിൽ ധർണകൾ, നിയമസഭാ ഘേരാവോകൾ, സോണൽ റാലികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാകും. 

ഈ മാസം എട്ടിന് പി.സി.സി തല തയാറെടുപ്പ് യോഗങ്ങൾ നടത്തും. 10ന് ജില്ലാതല പത്രസമ്മേളനങ്ങൾ നടത്തും. 11ന് മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറിന്റെയോ പ്രതിമകൾക്ക് സമീപം ഒരു ദിവസത്തെ ഉപവാസം നടത്തും. 

12 മുതൽ 29 വരെ പഞ്ചായത്തുതല തുറന്ന യോഗങ്ങളും ബഹുജന സമ്പർക്ക പരിപാടികളും നടത്തും. ഈ ഘട്ടത്തിൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കത്തുകൾ ഗ്രാമപ്രധാനികൾ, മുൻ ഗ്രാമപ്രധാനികൾ, റോസ്ഗർ സേവകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് നേരിട്ട് എത്തിക്കും. 

30ന് രക്തസാക്ഷി ദിനത്തിൽ വാർഡ്, ബ്ലോക്ക് തലങ്ങളിൽ സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങൾ സംഘടിപ്പിക്കും. 31 മുതൽ ഫെബ്രുവരി ആറു വരെ ജില്ലാതല തൊഴിലുറപ്പ് പദ്ധതി സംരക്ഷണ ധർണകൾ നടത്തും. ഫെബ്രുവരി ഏഴു മുതൽ 15 വരെ നിയമസഭകൾ, രാജ് ഭവനുകൾ, കേന്ദ്ര സർക്കാർ ഓഫിസുകൾ എന്നിവയ്ക്കു മുന്നിൽ സംസ്ഥാനതല ഘരാവോകൾ സംഘടിപ്പിക്കും. ഫെബ്രുവരി 16 നും 25നും ഇടയിൽ നാല് സോണൽ മെഗാ റാലികളോടെയാണ് പ്രതിഷേധം സമാപിക്കുക.

congress to launch 45-day nationwide protest against centre in three phases over job guarantee scheme sabotage



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago
No Image

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിം​ഗ് ഏരിയയിൽ തീപിടുത്തം; നിരവധി ബൈക്കുകൾ കത്തിനശിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

Kerala
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  a day ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  a day ago