മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്. ഞായറാഴ്ച രാവിലെ 8.45 ഓടെ നടന്ന സംഭവത്തിൽ കടാതി സ്വദേശി രവിയാണ് മരിച്ചത്. സ്ഫോടനത്തിൽ രവിയുടെ സഹായി ജയിംസിന് ഗുരുതരമായി പരുക്കേറ്റു.
പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള ആചാരവെടിക്കായി കതിനകൾ തയ്യാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. രവി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരുക്കേറ്റ ജയിംസിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കതിന നിറച്ചിരുന്ന സ്ഥലത്തിന് സമീപമുള്ള കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പൊലിസ് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
A fatal accident occurred at Kadathi St. Peter's and St. Paul's Jacobite Church during the festival celebrations, resulting in one death and one injury. The incident happened on Sunday morning when a cannon exploded, killing Ravi, a local resident, and injuring another person
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."