മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
കറാക്കസ്: വെനിസ്വേലയിലെ തലസ്ഥാനമായ കറാക്കസില്‍ കടന്നുകയറി യു.എസ് സേന ബന്ദിയാക്കിയ പ്രസിഡന്റ് നികളസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും ന്യൂയോര്‍ക്കിലെത്തിച്ചു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇരുവരെയും എത്തിച്ചതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് മഡുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടര്‍ന്ന് യു.എസ് സൈനിക ഹെലികോപ്റ്ററില്‍ കരീബിയന്‍ കടലില്‍ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ മദുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെ സ്റ്റിവാര്‍ട്ട് എയര്‍ നാഷനല്‍ ഗാര്‍ഡ് ബേസില്‍ എത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
🚨 BREAKING: Nicolas Maduro has just been PERP WALKED by agents through DEA’s NYC HQ
— Bryte_CFC (@joojobryte) January 4, 2026
Not much of a tough guy anymore, eh? 😂 #madurocaptured #MaduroCapturado https://t.co/E9pgWzHwQk pic.twitter.com/D3iHPkcWbL
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം നടത്തിയാണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയത്. അതീവ രഹസ്യമായി നടത്തിയ 'ഓപ്പറേഷന്‍ വെനസ്വേല'യിലൂടെയാണ് യുഎസ് പ്രത്യേക സൈനിക വിഭാഗമായ ഡെല്‍റ്റ ഫോഴ്സ് മഡൂറോയെ പിടികൂടിയത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അതിരാവിലെ നടത്തിയ മിന്നല്‍ ആക്രമണത്തിനൊടുവിലായിരുന്നു നടപടി.
രാജ്യത്ത് ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് പിന്നീട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള മഡൂറോയുടെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു. നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവില്‍ യുഎസ് നാവികസേനയുടെ കപ്പലിലാണുള്ളത്. കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയെ ഉടന്‍ ന്യൂയോര്‍ക്കിലെത്തിക്കുമെന്നും അവിടെ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.
ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താന്‍ കണ്ടിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ട്രംപ് തന്റെ സാമൂഹിക മാധ്യമമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് പുറത്തുവിട്ടത്. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക ഭരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ രാജ്യത്ത് വീണ്ടും ആക്രമണം നടത്താന്‍ തയാറാണ്. വെനിസ്വേലയിലെ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ യു.എസ് കമ്പനികള്‍ രംഗത്തിറങ്ങുമെന്നും ട്രംപ് പറഞ്ഞു.
വെനിസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ രൂക്ഷ പ്രതികരണവുമായി ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേലക്കും യു.എസിനും ഇടയില്‍ മധ്യസ്ഥതക്ക് സന്നദ്ധമാണെന്നാണ് സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
the united states allegedly carried out a covert military operation in caracas, capturing venezuelan president nicolas maduro and transferring him to new york. the incident has triggered strong global reactions, with several countries calling it a violation of sovereignty and urging urgent international intervention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."